രാഹുൽ വേറെ ലെവലായത് എങ്ങനെ :കാരണം കണ്ടെത്തി ദിനേശ് കാർത്തിക്ക്‌

1d2e069a rahul 7th test century 1024x576 1

ക്രിക്കറ്റ്‌ ലോകത്ത് നിന്നും വാനോളം പ്രശംസ നേടുകയാണ് സ്റ്റാർ ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുൽ. സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ സെഞ്ച്വറി അടിച്ച രാഹുൽ അപൂർവ്വം ചില റെക്കോർഡുകൾക്കും അവകാശിയായി മാറി. ടെസ്റ്റ്‌ കരിയറിലെ ഏഴാം സെഞ്ച്വറി സ്വന്തമാക്കിയ ലോകേഷ് രാഹുൽ വിദേശ ടെസ്റ്റുകളിൽ തന്റെ മിന്നും ബാറ്റിങ് ഫോം ആവർത്തിക്കുകയാണ്. നേരത്തെ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ താരം നടത്തുന്ന ഈ ഒരു ഗംഭീര തിരിച്ചുവരവ് ആരാധകരിൽ എന്നത് പോലെ മുൻ താരങ്ങളിലും സർപ്രൈസായി മാറി കഴിഞ്ഞു. ഭാവി നായകനായി വിശേഷിപ്പിക്കപെടുന്ന കെ. എൽ രാഹുലിന്‍റെ ഗംഭീര പ്രകടനത്തെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്‌.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും ഏറെ വ്യത്യസ്തമായി ടെസ്റ്റിൽ ബാറ്റിങ് ചെയ്യുമ്പോൾ രാഹുൽ എതാനും ചില ടെക്ക്നിക്കൽ മാറ്റങ്ങൾ വരുത്തിയതായി ചൂണ്ടികാട്ടിയ അദ്ദേഹം രാഹുൽ മൂന്ന് ഫോർമാറ്റിലും സ്ഥിരതയുള്ള താരമായി മാറി കഴിഞ്ഞുവെന്നും പുകഴ്ത്തി “ചില ശ്രദ്ധേയമായ ചെറിയ മാറ്റങ്ങൾ രാഹുൽ ബാറ്റിങ്ങിൽ നടത്തി കഴിഞ്ഞു. അവന്റെ നിൽപ്പിലും കൈയുടെ സ്ഥാനത്തിലും അടക്കം സംഭവിച്ച മാറ്റങ്ങളാണ് ഈ ഒരു കുതിപ്പിനുള്ള കാരണം .

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

ഒരുകാലത്തിൽ ധാരാളം കവർ ഡ്രൈവ് കളിക്കുന്ന ഒരു ബാറ്റ്‌സ്മാനായിരുന്ന രാഹുൽ ഇപ്പോൾ ആവശ്യമായ ബോളുകളിൽ വളരെ ഏറെ കരുതലൊടെയാണ് കളിക്കുന്നത്. ചില ബോളുകളിൽ അനാവശ്യമായ റിസ്ക്ക് ഷോട്ടുകൾ കളിക്കാനും അവൻ ഇപ്പോൾ മടി കാണിക്കുന്നുണ്ട് “കാർത്തിക് തന്റെ നിരീക്ഷണം വിശദമാക്കി.

“നേരത്തെ ആഭ്യന്തര ക്രിക്കറ്റിലടക്കം കളിക്കുമ്പോൾ പേസർമാർക്ക് എതിരെ അടക്കം സിക്സ് അടിക്കുന്ന ഒരു ബാറ്റ്‌സ്മാനായിരുന്നു രാഹുൽ. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ അത് നടക്കില്ല.140 കിലോമീറ്ററിന് മുകളിൽ മാത്രം ബൗൾ ചെയ്യുന്ന ബൗളർമാർക്ക് മുൻപിൽ ഈ തന്ത്രം നടക്കില്ല. ഇതെല്ലാം വളരെ ഏറെ മനസ്സിലാക്കിയാണ് രാഹുൽ കളിയും. രണ്ടാം ന്യൂ ബോളിനെ അവൻ ഇന്നലെ കളിച്ച രീതി നോക്കൂ. എന്ത് മനോഹരം ” കാർത്തിക്ക്‌ വാചാലനായി

Scroll to Top