ഇത്തവണ ഐപിഎല്ലിന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കാണുമോ : ആശങ്കയായി പാക് പര്യടനം

2021 01 20 3

ഇത്തവണത്തെ ഐപിൽ  സീസൺ മുന്നോടിയായി ഐപിഎല്‍ താരലേലം ആരംഭിക്കുവാനിരിക്കെ ഐപിൽ  ഫ്രാഞ്ചൈസികൾ  ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്  രംഗത്തെത്തി .ഐപിഎല്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചതാണ്   ടീമുകളുടെ ആശങ്കയുടെ കാരണം .അതിനാൽ തന്നെ   ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐപിഎല്‍ തുടക്കം മുതല്‍ ഈ സീസൺ ഐപിഎല്ലിന്  കിട്ടിയേക്കില്ല.

 ഏപ്രില്‍  മാസം രണ്ട് മുതല്‍ 16 വരെയാണ് ഇപ്പോൾ  ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പരമ്പര നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് ഏകദിനങ്ങളും നാല് ട്വന്റി :20  മത്സരങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര. ഇതിന് ശേഷം ഏഴ് ദിവസത്തെ നിർബന്ധിത  ക്വാറന്റൈനും കഴിഞ്ഞ് ഏപ്രില്‍  അവസാന ആഴ്ച മാത്രമേ  ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ഒരുമിച്ചു  ചേരുവാനകൂ .ഇതാണ് ഐപിൽ ഫ്രാഞ്ചൈസികളെ ഇപ്പോൾ ഏറെ  അലോസരപ്പെടുത്തുന്ന കാര്യം .

ഏപ്രിൽ മാസത്തെ ആദ്യ ആഴ്ചയാണ് ഐപിൽ  ആരംഭിക്കേണ്ടത് .ഇത്തവണ ഇന്ത്യയിൽ തന്നെ കോവിഡ് നിയന്ത്രങ്ങൾ പൂർണ്ണമായി പാലിച്ച്  നിലവിലെ പദ്ധതി. അങ്ങനെയെങ്കില്‍ ലീഗ് നടത്തുവാനാണ് ബിസിസിഐ തീരുമാനം . ആദ്യത്തെ രണ്ടാഴ്ച ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ സേവനം ഫ്രാഞ്ചൈസികള്‍ക്ക് കിട്ടില്ല. ഡി കോക്ക്, ഡുപ്ലെസി, കാഗിസോ റബാഡ,  ലുംഗി എന്‍ഗിഡി, ഡേവിഡ് മില്ലര്‍ എന്നിവരാണ് ടീമുകള്‍ നിലനിര്‍ത്തിയിട്ടുള പ്രധാനപെട്ട  കളിക്കാര്‍. 

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

എന്നാൽ 14 പ്രമുഖ  ഭക്ഷിണാഫ്രിക്കന്‍ താരങ്ങള്‍  ഐപിഎല്‍ ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ സീസണിന്റെ തുടക്കം മുതലേ ലഭിക്കണം എന്നാണ് മിക്ക ടീമുകളുടെയും ആവശ്യം . ഇല്ലെങ്കിൽ  ലേലത്തില്‍ എല്ലാ  ഫ്രാഞ്ചൈസികളും  സൗത്താഫ്രിക്കൻ താരങ്ങളെ  കാര്യമായി ടീമിലെത്തിക്കാൻ  പരിഗണിച്ചേക്കില്ല.

അതേസമയം ബിസിസിഐ  സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി വിഷയത്തിൽ  സംസാരിക്കുമെന്നും സൂചനയുണ്ട്.പരമ്പര ഐപിൽ മുൻപേ നടത്തി സൗത്ത് ആഫ്രിക്കൻ താരങ്ങളെ ഐപിഎല്ലിന് വിട്ടുകിട്ടുവാൻ ബിസിസിഐ സമ്മർദ്ദം ചെലുത്താനാണ് സാധ്യതകൾ  .പാക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് ഏറെ നിർണായകമാകും .

Scroll to Top