വാർണറിനോട് ഹൈദരാബാദ് കാണിച്ചത് തെറ്റ് : ബ്രറ്റ് ലീ

IMG 20211027 084638 scaled

ക്രിക്കറ്റ്‌ ലോകം ടി :20 ലോകകപ്പിന്റെ വിവിധ ചർച്ചകളിൽ സജീവമാകുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് മാത്രമാണ്. പാകിസ്ഥാൻ എതിരെ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം മറ്റൊരു ലോകകപ്പിൽ കൂടി കപ്പില്ലാതെ പുറത്താകുമോ എന്നുള്ള ആശങ്കയിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പാകിസ്ഥാൻ ടീമിനോട് തോൽവി വഴങ്ങിയിട്ടില്ലാത്ത ടീമെന്ന ചരിത്രനേട്ടം കൈവിട്ടത് വിരാട് കോഹ്ലിക്കും ടീമിനും കനത്ത തിരിച്ചടി സൃഷ്ടിക്കുമ്പോൾ ന്യൂസിലാൻഡ് എതിരെ വരാനിരിക്കുന്ന മത്സരത്തിൽ ജയം നേടി തിരിച്ചുവരുവാൻ ഇന്ത്യൻ സംഘത്തിനും കഴിയുമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. ഇക്കാര്യത്തിൽ ആദ്യം ഇന്ത്യൻ ടീമിന് സപ്പോർട്ടുമായി എത്തിയത് മുൻ ഓസ്ട്രേലിയൻ താരം ബ്രറ്റ് ലീയാണ്. ഈ ടീം ഉറപ്പായും തിരികെ വരുമെന്ന് പറഞ്ഞ ലീ ഓസ്ട്രേലിയക്ക് ഒപ്പം ഇത്തവണത്തെ ടി :20 ലോകകപ്പ് ഫൈനൽ കളിക്കുക ഇന്ത്യൻ ടീമാണ് എന്നുള്ള പ്രവചനവും നടത്തി.

എന്നാൽ ഓസ്ട്രേലിയൻ ടീമിനും ഒപ്പം ക്രിക്കറ്റ്‌ പ്രേമികൾക്കും വളരെ അധികം ആശങ്കയും വേദനയും സൃഷ്ടിക്കുന്നത് സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണറാണ്. തന്റെ കരിയറിലെ തന്നെ മോശം ഫോം തുടരുന്ന വാർണർ ഇത്തവണത്തെ ടി :20 ലോകകപ്പിൽ ഫോമിലേക്ക് തിരികെ വരും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ സന്നാഹ മത്സരത്തിൽ തുടരെ പവർപ്ലെക്കുള്ളിൽ തന്നെ പുറത്തായ വാർണർക്ക് രണ്ടക്ക സ്കോറിൽ പോലും തന്റെ ബാറ്റിങ്ങിൽ എത്താൻ കഴിയുന്നില്ല. വാർണർക്കും ഒപ്പം നായകൻ ആരോൺ ഫിഞ്ചും മോശം ഫോമിലാണ്. പരിക്കിൽ നിന്നും പൂർണ്ണ മുക്തി താരം നേടിയിട്ടുണ്ടോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ഡേവിഡ് വാർണർ ഫോമിലേക്ക് ഉടനെ എത്താനുള്ള സാധ്യതയുമായി രംഗത്ത് എത്തുകയാണ് മുൻ താരം ലീ.ഡേവിഡ് വാർണറിന്‍റെ ഫോം ഓസ്ട്രേലിയൻ ടീമിനെ ആശങ്കയിലാക്കുന്നില്ലെന്ന് പറഞ്ഞ ലീ അദ്ദേഹം ഫോമിലേക്ക് ഉടനടി ഏതാനും മികച്ച പ്രകടനം കാഴ്ചവെക്കാനും കൂടി തുടങ്ങുമെന്നും വിശദമാക്കി

See also  ഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.
david warner 1617954170 1619864431

“വാർണറിന്‍റെ ഫോം ഓസ്ട്രേലിയ ടീമിനെ ഒരു കാരണവശാലും ഭയപ്പെടുത്തില്ല. സ്റ്റാർ ഓപ്പണർക്ക് തിരികെ വരുവാനുള്ള മികവ് ഉണ്ട്. അദ്ദേഹം ഈ ലോകകപ്പിൽ തന്നെ ടീമിന്റെ കരുത്തായി മാറും. ഈ ഐപിൽ സീസണിൽ ഹൈദരാബാദ് ടീം ഡേവിഡ് വാർണറോട് കാണിച്ചത് ഒരിക്കലും തന്നെ അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തി കൂടിയാണ്. ആദ്യം ക്യാപ്റ്റൻസി നഷ്ടമായ വാർണർക്ക് തന്റെ ടീമിലെ സ്ഥാനവും ഒരു അറിയിപ്പും കൂടാതെ നഷ്ടമായത് എല്ലാം ആരാധകരെയും വിഷമിപ്പിച്ചു. മുൻപ് എല്ലാ സീസണിലും ടീമിനായി വാർണർ പുറത്തെടുത്ത മികവ് മറക്കരുത് “ലീ വിമർശനം കടുപ്പിച്ചു.

images 2021 10 27T084548.827
Scroll to Top