അന്ന് ദ്രാവിഡ്‌ എന്നെ വഴക്ക് പറഞ്ഞു :കാരണം ഇതാണ് -വെളിപ്പെടുത്തി റെയ്ന

IMG 20210712 141422

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ വളരെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് രാഹുൽ ദ്രാവിഡ്‌. മുൻ ഇന്ത്യൻ നായകൻ, വിക്കറ്റ് കീപ്പർ, അണ്ടർ 19 കോച്ച്, നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ എല്ലാം തിളങ്ങിയ ദ്രാവിഡ്‌ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ഹെഡ് കോച്ചിന്റെ റോളിലാണ്. വളരെ ഏറെ ശാന്തസ്വഭാവം പൊതുവേ എല്ലാ താരങ്ങളോടും കാണിക്കുന്ന ദ്രാവിഡ് ക്രിക്കറ്റ്‌ മൈതാനത്തിലെ ജെന്റിൽ മാൻ എന്നൊരു വിശേഷണവും കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ലങ്കയിലുള്ള താരം ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരങ്ങളിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും വിലയിരുത്തുന്നുണ്ട്.

എന്നാൽ ദ്രാവിഡ് ദേഷ്യപെടാറില്ല എന്ന പല താരങ്ങളുടെയും അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമായി തന്റെ ടീമിലെ ആദ്യ മത്സരത്തിൽ നായകനായ രാഹുൽ ദ്രാവിഡ് തന്നോട് വളരെ അധികം ഉറച്ച ശബ്ദത്തിൽ ദേഷ്യപ്പെട്ട അനുഭവം ഇപ്പോൾ വിശദീകരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്റ്റാർ ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്ന.അത്തരം ഒരു കോപം താനൊരിക്കലും ദ്രാവിഡിൽ നിന്നും പ്രതീക്ഷിച്ചില്ലായെന്നും പറഞ്ഞ സുരേഷ് റെയ്ന കരിയറിൽ ഒരിക്കലും തനിക്ക് മറക്കുവാൻ കഴിയാത്ത ഒരു സംഭവമാണ് അതെന്നും വ്യക്തമാക്കി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ഇന്ത്യൻ ടീമിനോപ്പം ഞാൻ ആദ്യമായി എന്റെ ക്രിക്കറ്റ്‌ പര്യടനം നടത്തിയപ്പോൾ രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. അന്ന് ഞാൻ രാവിലെ ഒരു ടീ ഷർട്ട് പരിശീലനത്തിനായി എത്തിയത്. പക്ഷേ എന്നെ കണ്ട ദ്രാവിഡ് ഉറക്കെ വളരെ കോപത്തിൽ സംസാരിക്കാൻ തുടങ്ങി. എന്താണ് നീ ഈ ധരിച്ചിരിക്കുന്നത് എന്നും അദ്ദേഹം ദേഷ്യത്തിൽ ചോദിച്ചു നീ ഈ ധരിച്ചിരിക്കുന്ന ടി ഷർട്ട് ഉടനടി മാറ്റണം. ഇതിലെ എഴുത്തുകൾ എന്താണ് എന്നും നിനക്ക് അറിയാമോ നീ ഇത് മാറ്റണം ഇതിൽ എഴുതിയിരിക്കുന്നത് മോശമായി എനിക്ക് തോന്നുണ്ട് എന്നും അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് ഞാൻ എന്തോ ലോഗോയും എന്തൊക്കെയോ എഴുതിയ ഒരു ടി ഷർട്ടാണ് ധരിച്ചിരുന്നത് “സുരേഷ് റെയ്ന അനുഭവം ഓർത്തെടുത്തു

Scroll to Top