സച്ചിനെ ഞാൻ അങ്ങനെയാണ് സ്ഥിരമായി പുറത്താക്കിയത് :ഹിറ്റായി മുൻ പാക് താരത്തിന്റെ വാക്കുകൾ

ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിൻ ടെൻഡൂൽക്കർ.ആരാധകരുടെ പിന്തുണയിൽ ഇന്നും ബഹുദൂരം മുൻപിൽ നിൽക്കുന്ന സച്ചിൻ ക്രിക്കറ്റിൽ നിന്നും എട്ട് വർഷം മുൻപാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.ക്രിക്കറ്റിലെ ഏറെ ബാറ്റിങ് റെക്കോർഡുകളും കരസ്ഥമാക്കിയ സച്ചിൻ ഏതൊരു എതിർ ടീമിനും എല്ലാ കാലവും പേടിസ്വപ്നമാണ്. സച്ചിന്റെ കരിയറിൽ അദ്ദേഹം പല തവണ പേസ് ബൗളർമാർക്ക് മുൻപിൽ പുറത്തായിട്ടുണ്ട് എങ്കിലും ഇന്ത്യ :പാകിസ്ഥാൻ ക്രിക്കറ്റ്‌ മത്സരങ്ങളിൽ അദ്ദേഹം പലപ്പോഴും ഫോം കണ്ടെത്താറുണ്ട്. വസീം ആക്രം, ഷോയ്ബ് അക്തർ, സമി,അബ്‌ദുൾ രസാഖ് എന്നിവർ ഉൾപ്പെടുന്ന പാക് ബൗളിംഗ് നിരക്കെതിരെ സച്ചിൻ ഏറെ സെഞ്ച്വറികൾ കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ പല തവണ സച്ചിനെ വീഴ്ത്തിയ പാകിസ്ഥാൻ ബൗളറാണ് അബ്‌ദുൾ റസാഖ്. വലാംകയ്യൻ ഫാസ്റ്റ് ബൗളറും ഒപ്പം വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റസാഖ് ആറ് തവണയാണ് സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയത്. കരിയറിൽ താൻ സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയത് ടീമിന് ആകെ വളരെ ഗുണം ചെയ്തിട്ടുണ്ട് എന്നും തുറന്ന് പറയുകയാണ് താരം ഇപ്പോൾ. സച്ചിന്റെ വിക്കറ്റ് വീഴ്ത്തുവാൻ ഉപയോഗിച്ച തന്റെ തന്ത്രങ്ങളും അദ്ദേഹം വിശദീകരിച്ചു. സച്ചിൻ എപ്പോഴും തന്റെ ഫ്രണ്ട് ഫുട്ടിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

“കരിയറിൽ എല്ലാ വിക്കറ്റുകളും ടീമിന് പ്രധാനമാണ്. സച്ചിനെതിരെ പന്തുകൾ എറിയുമ്പോൾ ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു സച്ചിനെതിരെ കൂടുതലും ഇൻ സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും പരീക്ഷിക്കാനാണ് ഞാൻ പ്ലാൻ ചെയ്തിട്ടുള്ളതും ഒപ്പം ഏറെ തവണയും അങ്ങനെയാണ് എരിഞ്ഞതും. ഔട്ട്‌ സ്വിങ്ങർ പ്രതീക്ഷിക്കുന്ന സച്ചിന് എതിരെ ഈ പന്തുകൾ നല്ല ഒരു ചോയിസ് തന്നെയായിരുന്നു അതിനർഥം സച്ചിന്റെ വീക്നെസ് ഇതാണ് എന്നല്ല. അദ്ദേഹത്തെ പുറത്താക്കുവാൻ ഈ ഒരു തന്ത്രമാണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത്. ടീമിനായി എല്ലാ ചുമതലകളും ഞാൻ കൈകാര്യം ചെയ്യുവാൻ തയ്യാറായിരുന്നു “റസാഖ് അഭിപ്രായം വ്യക്തമാക്കി.