പ്രാക്ടിസ് ചെയ്യുമ്പോൾ ഞാൻ കരയുകയായിരുന്നു :വെളിപ്പെടുത്തി ഹാർദിക് പാണ്ട്യ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോകകപ്പ് മത്സരങ്ങളെല്ലാം പുരോഗമിക്കുമ്പോൾ ഏറ്റവും അധികം ചർച്ചയായി മാറുന്നത് സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യ തന്നെയാണ്. പാകിസ്ഥാൻ എതിരായ തോൽവിക്ക് പിന്നാലെ ഹാർദിക്കിന് എതിരെ അതിരൂക്ഷ വിമർശനമാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഏതാനും മുൻ താരങ്ങളിൽ നിന്നും ഉയരുന്നത്. മോശം ഫോമിലുള്ള താരമാകട്ടെ ഐപിഎല്ലിൽ അടക്കം ബൗളിംഗ് ചെയ്തിരുന്നില്ല. തന്റെ പരിക്കിൽ നിന്നും മുക്തി നേടാതെ ബൗൾ ചെയ്യുന്ന കാര്യത്തിലും ഉറപ്പ് നൽകാൻ താരത്തിനും സാധിക്കുന്നില്ല. എന്നാൽ താരം ഫിനിഷർ റോളിൽ ടീമിനായി ഏറെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ടീം നായകൻ വിരാട് കോഹ്ലി വിശദാമാക്കി

എന്നാൽ നേരത്തെ 2019 കാലയളവിൽ ഇന്ത്യൻ ടീമിൽ നിന്നും ഹാർദിക്കിനും ഒപ്പം ലോകേഷ് രാഹുലിനും സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഇരുവരും ഒരു ഷോയിൽ പറഞ്ഞ വിവാദ പരാമർശങ്ങളാണ് കടുത്ത നടപടിയിലേക്ക് നീങ്ങാനായി ബിസിസിഐയെ പ്രേരിപ്പിച്ചത്. ഏറെ കാലം ഇന്ത്യൻ ടീമിൽ നിന്നും പൂർണ്ണ അർഥത്തിൽ പുറത്തായ ഇരുവർക്കും പിന്നീട് ഓസ്ട്രേലിയക്ക്‌ എതിരായിട്ടുള്ള പരമ്പരയിലൂടെയാണ് തിരികെ ടീമിലേക്ക് എത്തുവാൻ സാധിച്ചത്.അതേസമയം ഈ കാലയളവിൽ താൻ അനുഭവിച്ച എല്ലാ വിഷമങ്ങളെ കുറിച്ചും തുറന്ന് പറച്ചിൽ നടത്തുകയാണിപ്പോൾ ഹാർദിക് പാണ്ട്യ.

IMG 20211029 152343

“ഞാൻ സസ്‌പെൻഡ് ചെയ്യപ്പെടുമെന്ന്  കേട്ടനിമിഷം എന്നെ വ്യക്തിപരമായി അറിയാവുന്ന  ഞാൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് അറിയാവുന്ന ഒരുപാട് ക്രിക്കറ്റ് താരങ്ങൾ എല്ലാം അതിവേഗം പുറത്ത് പോയി അതിനെക്കുറിച്ച് കൂടി സംസാരിച്ചു അത് ഒരുവേള വളരെ അധികം നല്ലതാണ്. ഞാൻ തീർന്നുവെന്ന് അവർ കരുതി. ഇനി ഒരിക്കൽ പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ എനിക്ക് ഒരു വരവ് ഇല്ലെന്ന് അവർ എല്ലാവരും തന്നെ കരുതി.ഹാർദിക്കിന്റെ എല്ലാം ഇതോടെ കഴിഞ്ഞതായി പലരും പറഞ്ഞത് എനിക്ക് ഓർമയുണ്ട്.കാരണം ആ ഒരു സമയത്ത് എല്ലാം ഞാൻ ഇന്ത്യൻ ക്രിക്കറ്റിലെ മോശം കുട്ടിയായിരുന്നു. “ഹാർദിക് അഭിപ്രായം വിശദമാക്കി

“പലപ്പോഴും ജീവിതത്തിൽ നിങ്ങൾ എല്ലാം സ്വയം  ചോദ്യം ചെയ്യുമ്പോൾ, കാര്യങ്ങൾ തെറ്റായി പോകുന്നുണ്ട്. അന്ന് ഞാൻ പരിശീലനത്തിനിടെ കരഞ്ഞു കാരണം ഒരുപാട് വികാരങ്ങൾ ഉണ്ടായിരുന്നു. അതേ ചിന്നസ്വാമിയിൽ പരിശീലനം നടത്തവെ എനിക്ക് ബോൾ ടൈമിംഗ്‌ ചെയ്യാൻ പോലും കഴിഞ്ഞില്ല “ഹാർദിക് പാണ്ട്യ തുറന്ന് പറഞ്ഞു