ലോകകപ്പ് ഫൈനലിലെ ആ തിരിച്ചുവരവ് ഇവിടെയും പ്രചോദനമായി. സൂര്യകുമാർ യാദവ്.

GTgq0suacAAF16M e1722102744879

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 43 റൺസിന്റെ കിടിലൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകൻ സൂര്യകുമാർ യാദവിന്റെ അർത്ഥ സെഞ്ച്വറിയുടെയും റിഷഭ് പന്തിന്റെ മികവാർന്ന ബാറ്റിംഗ് പ്രകടനത്തിന്റെയും ബലത്തിൽ 213 എന്ന സ്കോർ സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ഓപ്പണർമാർ ശ്രീലങ്കയ്ക്ക് നൽകിയത്. എന്നാൽ അത് മുതലെടുക്കാൻ ശ്രീലങ്കയുടെ മധ്യനിര ബാറ്റർമാർക്ക് സാധിച്ചില്ല. ഇന്ത്യക്കായി റിയാൻ പരാഗ് ഒരു അത്ഭുത പ്രകടനം കാഴ്ചവച്ചപ്പോൾ മത്സരത്തിൽ ആധികാരികമായ വിജയം ടീമിന് ലഭിക്കുകയായിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ തന്നെയാണ്. മത്സരത്തിലെ വിജയത്തെപ്പറ്റി സൂര്യ സംസാരിക്കുകയുണ്ടായി.

ശ്രീലങ്കൻ ടീമിനെ അഭിനന്ദിച്ചു കൊണ്ടാണ് സൂര്യ മത്സരശേഷം പ്രതികരിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു എന്ന് സൂര്യകുമാർ യാദവ് പറയുകയുണ്ടായി. അതിനാൽ തന്നെ താൻ അവർക്ക് കൂടുതൽ ക്രെഡിറ്റ് നൽകാനാണ് ശ്രമിക്കുന്നത് എന്നും സൂര്യ പറഞ്ഞു. മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഇല്ലാതിരുന്നത് തങ്ങൾക്ക് വലിയ ഭാഗ്യമായി മാറിയെന്നും സൂര്യകുമാർ കൂട്ടിച്ചേർക്കുകയുണ്ടായി. മാത്രമല്ല ലോകകപ്പ് ഫൈനലിലെ തിരിച്ചുവരവ് തങ്ങൾക്ക് മത്സരത്തിൽ പ്രചോദനമായി എന്നും സൂര്യകുമാർ പറഞ്ഞു.

“ആദ്യ ബോൾ മുതൽ കൃത്യമായ ബ്രാൻഡായി ആണ് ശ്രീലങ്ക മത്സരത്തിൽ കളിച്ചത്. അവർ കൃത്യമായി അവരുടെ ടെമ്പോ കാത്തുസൂക്ഷിച്ചിരുന്നു. അതിനാൽ തന്നെ കൂടുതൽ ക്രെഡിറ്റ് ശ്രീലങ്ക അർഹിക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ ഇവിടത്തെ പിച്ച് വ്യത്യസ്ത സ്വഭാവം കാണിക്കും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഇല്ലാതിരുന്നത് ഞങ്ങൾക്ക് ഭാഗ്യമായി മാറി. ലോകകപ്പിലെ ഫൈനൽ മത്സരത്തിലടക്കം ഇത്തരത്തിലുള്ള സാഹചര്യത്തിൽ നിന്ന് ഞങ്ങൾ തിരിച്ചു വരികയുണ്ടായി. അതിനാൽ തന്നെ ഞങ്ങൾ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഇനിയും ഇത്തരത്തിൽ ഇടംകൈ വലംകൈ കോമ്പിനേഷനുമായി മുന്നോട്ടു പോകുമോ എന്ന കാര്യം അറിയില്ല. എന്താണോ പ്രാവർത്തികമാകുന്നത് അത് തന്നെയാവും ഞങ്ങൾ മുൻപോട്ടും ശ്രമിക്കുക.”- സൂര്യകുമാർ പറഞ്ഞു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

ബോളിംഗ് സമയത്ത് തങ്ങൾക്ക് പവർപ്ലേയിൽ മികവ് പുലർത്താൻ സാധിക്കാതെ വന്നത് മത്സരത്തിലെ പരാജയത്തിന് കാരണമായി എന്നാണ് ശ്രീലങ്കൻ നായകൻ അസലങ്ക പറഞ്ഞത്. മത്സരത്തിന്റെ നല്ലൊരു ഭാഗവും മികവ് പുലർത്താൻ തങ്ങൾക്ക് സാധിച്ചുവെന്ന് അസലങ്ക വിശ്വസിക്കുന്നു. 240ന് മുകളിൽ പോകേണ്ട ഇന്ത്യൻ സ്കോർ പിടിച്ചുനിർത്താൻ തങ്ങൾക്ക് സാധിച്ചു എന്ന് അസലങ്ക കരുതുന്നു. എന്നിരുന്നാലും മധ്യനിര ബാറ്റർമാർ തകർന്നു വീണത് നിരാശ സമ്മാനിച്ചു എന്നാണ് ശ്രീലങ്കൻ നായകൻ പറയുന്നത്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക.

Scroll to Top