റെക്കോർഡുകളുടെ പട്ടികയിൽ മാസ്സ് എൻട്രി :ഇത് താക്കൂർ ഷോ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ വീണ്ടും ബാറ്റിങ് വിരുന്നൊരുക്കി അത്ഭുത നേട്ടം സ്വന്തമാക്കുകയാണ് ഇന്ത്യൻ താരമായ ശാർദൂൽ താക്കൂർ. എട്ടാമാനായി എത്തി ഓവൽ ടെസ്റ്റിൽ ആരാധകരെയും ഒപ്പം ഇംഗ്ലണ്ട് ബൗളർമാരെയും ഞെട്ടിക്കുന്ന ബാറ്റിങ് മിക്കവാണ് താരം കാഴ്ചവെച്ചത്. ഓവലിൽ രണ്ടാം ഇന്നിങ്സിൽ 60 റൺസ് അടിച്ച താരം ഇന്ത്യൻ ലീഡ് 300 കടക്കാൻ നിർണായക ഘടകമായി മാറി. നേരത്തെ ഒന്നാം ഇന്നിങ്സിലും കൗണ്ടർ അറ്റാക്കിങ് ഫിഫ്റ്റി നേടുവാൻ താക്കൂറിന് സാധിച്ചു. അശ്വിനെ പോലും ഒഴിവാക്കി എന്തിന് താക്കൂറിന് പ്ലെയിങ് ഇലവനിൽ സെലക്ട്‌ ചെയ്‌തെന്നുള്ള ചോദ്യങ്ങൾക്ക്‌ ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് താരം.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 191 റൺസ് ടോട്ടലിലേക്ക് എത്തിച്ചത് താക്കൂർ ബാറ്റിങ് പ്രകടനമായിരുന്നു എങ്കിൽ ഇന്നലെ ഏഴാം വിക്കറ്റിൽ റിഷാബ് പന്തിന് ഒപ്പം നൂറ്‌ റൺസ് പാർട്ണർഷിപ്പ് കൂടി സൃഷ്ടിക്കുവാൻ താരത്തിന് സാധിച്ചു. ഒട്ടനവധി അപൂർവ്വമായ നേട്ടങ്ങൾ കൂടി താക്കൂർ മത്സരത്തിൽ സ്വന്തമാക്കി. ഏറെ ദുർബലമായ വാലറ്റ ബാറ്റിങ് എന്നൊക്കെ വിമർശനം കേട്ടിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഈ ഒരു പ്രശ്നത്തിനുള്ള മറുമരുന്നായി താക്കൂറിനെ മികച്ച ഒരു ആൾറൗണ്ടറായി വളർത്തണം എന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്.

umesh yadav

ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു വാലറ്റ ഇന്ത്യൻ ബാറ്റ്‌സ്മാൻ നാലാം തവണ മാത്രമാണ് രണ്ട് ഇന്നിംഗ്സിലും ഫിഫ്റ്റി നേടിയത്. ഹർഭജൻ സിങ്,ഭുവനേശ്വർ കുമാർ, സാഹ എന്നിവർക്ക് ഒപ്പം ഈ നേട്ടത്തിൽ എത്തിയിരിക്കുകയാണ് താക്കൂർ ഇപ്പോൾ.ഓവൽ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ താരമായി മാറുവാൻ താക്കൂറിന് സാധിച്ചു.

അതേസമയം ഇംഗ്ലണ്ടിലെ മണ്ണിൽ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി 2015ന് ശേഷം നടന്ന ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ് താക്കൂർ. അവസാനമായി നായകൻ കോഹ്ലിയാണ് ഈ നേട്ടത്തിൽ എത്തിയത് കൂടാതെ എട്ടാമതോ അല്ലേൽ അതിൽ താഴെയായോ ബാറ്റിംഗിന് എത്തുന്ന ബാറ്റ്‌സ്മാന്മാരിൽ ഒരു ടെസ്റ്റ്‌ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടുന്ന ഒൻപതാം താരമാണ് താക്കൂർ.

326853