താക്കൂര്‍ പുറത്തായത് നോബോളിലോ ? വിവാദം

ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടെസ്റ്റിലെ നാലം ദിനത്തില്‍ ആദ്യം പുറത്തായത് നൈറ്റ് വാച്ച്മാനായ ശാര്‍ദ്ദൂല്‍ താക്കൂറായിരുന്നു. 10 റണ്‍സ് നേടിയ താക്കൂര്‍ കാഗിസോ റബാഡയുടെ പന്തില്‍ രണ്ടാം സ്ലിപ്പില്‍ മള്‍ഡറിനു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ താക്കൂര്‍ പുറത്തായതിനു പിന്നാലെ കാഗിസോ റബാഡ നോബൊള്‍ എറിയുന്ന വീഡിയോ സംപ്രേക്ഷണം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് താക്കൂര്‍ പുറത്തായത് നോബോളിലെന്ന് ആരാധകര്‍ എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഇതാണ്. നിരവധി ആരാധകരാണ് വിഷയം ഏറ്റെടുത്തിരിക്കുന്നത്.

നിയമപ്രകാരം നോബോളുകള്‍ പരിശോധിക്കേണ്ടത് മൂന്നാം അപയറുടെ ചുമതലയാണ്. അതിനാല്‍ മൂന്നാം അപയര്‍ ഉറക്കത്തിലായരുന്നോ എന്നും ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലുമായി ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ 17 നോബോളുകളാണ് എറിഞ്ഞത്