അവന്‍ ❛ശക്തനായ മത്സരാർത്ഥി❜. ലോകകപ്പ് സ്ക്വാഡില്‍ കാണുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

india vs west indies 1st odi preview

ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള അവസാന 15 അംഗ സ്ക്വാഡിനെ പറ്റി ഇതുവരെ തീരുമാനമായിട്ടില്ലാ. നിലവില്‍ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് ടീം ഇന്ത്യ. ലോകകപ്പ് ടീം തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഓരോ ക്രിക്കറ്റ് വിദഗ്ധരും മുൻ ക്രിക്കറ്റർമാരും അവരുടെ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയാണ്.

ഇപ്പോഴിതാ 15 അംഗ സ്ക്വാഡിലേക്ക് ശക്തമായ മത്സരാർത്ഥിയായി ദീപക്ക് ഹൂഡ ഉണ്ടാവുമെന്ന് പറയുകയാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടി20 ടീമില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് ദീപക്ക് ഹൂഡ. ലഖ്‌നൗ സൂപ്പർജയന്റ്‌സിനായി പവർ ഹിറ്ററായി ഐപിഎൽ 2022-ൽ തന്റെ കഴിവ് തെളിയിച്ച ഹൂഡ, ഇന്ത്യന്‍ ടീമില്‍ വലിയ താരങ്ങളുടെ അഭാവത്തിലും ഓർഡറിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അയർലണ്ടിൽ സെഞ്ചുറിയും നേടി.

surya and deepak hooda

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി 20 മത്സരത്തിനിടെ ഫാൻ കോഡിനോട് സംസാരിച്ച ശ്രീകാന്ത്, ടി 20 ലോകകപ്പിനുള്ള അവസാന 15-ലേക്കുള്ള ശക്തമായ മത്സരാർത്ഥി ഹൂഡയാണെന്ന് ആത്മവിശ്വാസത്തോടെ അവകാശപ്പെട്ടു. സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാനുള്ള ഹൂഡയുടെ കഴിവ് താൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു, കൂടാതെ 27-കാരനായ താരത്തെ “ബുദ്ധിമാനായ ബൗളർ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
deepak hooda wicket and catch vs west indies

” ടി20 ലോകകപ്പിനുള്ള ശക്തനായ മത്സരാര്‍ത്ഥിയാണ് ദീപക് ഹൂഡ. സെലക്ഷൻ കമ്മിറ്റിയുടെ മുൻ ചെയർമാനെന്ന നിലയിൽ ഞാൻ ഇന്ന് നിങ്ങളോട് പറയുന്നു. ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള അവസാന 15-ൽ അദ്ദേഹം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ കണക്കുകളിലൂടേ പോകുന്നില്ല. മെൽബണിൽ നടക്കുന്ന ലോകകപ്പിൽ ഹൂഡയ്ക്ക് ഓസ്‌ട്രേലിയയിൽ ഡെലിവർ ചെയ്യാനാകുമോ? അതെ. എത്രമാത്രം? 60-40. എനിക്ക് അവനിൽ ഇഷ്ടം ധൈര്യമാണ്. സ്വാതന്ത്ര്യത്തോടെ കളിക്കുന്നവരെ എനിക്കിഷ്ടമാണ്. കൂടാതെ അദ്ദേഹം വളരെ മികച്ച ഒരു ബൗളർ കൂടിയാണ്. അവൻ ഒരു ബുദ്ധിമാനായ ബൗളറാണ്. അവസാന 15-ലേക്കുള്ള ശക്തനും ശക്തനുമായ മത്സരാർത്ഥിയാണ് അദ്ദേഹം, ”അദ്ദേഹം പറഞ്ഞു.

Scroll to Top