പൂജാരക്ക്‌ അന്ത്യശാസനം ലഭിച്ച് കഴിഞ്ഞു :ചൂണ്ടികാട്ടി മുൻ താരം

FB IMG 1640346591451

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം നിർണായകമാണ് വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പര. മൂന്ന് ടെസ്റ്റ്‌ മത്സര പരമ്പരക്കായി ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങുമ്പോൾ പരമ്പര ജയം മാത്രമാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ കുതിപ്പ് തുടരുവാൻ ഈ പരമ്പരയിലെ സമ്പൂർണ്ണ ജയമാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്.

എന്നാൽ പേസും സ്വിങ്ങും അനായാസം ലഭിക്കുന്ന സൗത്താഫ്രിക്കൻ പിച്ചകളിൽ ജയിക്കുക അത്ര എളുപ്പമല്ല. കൂടാതെ സീനിയർ താരങ്ങളുടെ മോശം ബാറ്റിങ് ഫോമും ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. ഇപ്പോൾ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് രൂക്ഷ വിമർശനവും ഒപ്പം ടെസ്റ്റ്‌ ടീമിൽ നിന്നും പുറത്താകൽ ഭീക്ഷണിയും നേരിടുന്ന പൂജാരയെ കുറിച്ചൊരു വെളിപ്പെടുത്തൽ നടത്തുകയാണ് മുൻ ഇന്ത്യൻ താരം പ്രവീൺ അമ്ര.

സീനിയർ താരമായ പൂജാരക്ക്‌ ഇനിയും മോശം ബാറ്റിങ് പ്രകടനത്താൽ ഇന്ത്യൻ ടീമിൽ തുടരുവാൻ സാധിക്കില്ലെന്നാണ് മുൻ താരം നിരീക്ഷണം. “ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ അടക്കം പൂജാരക്ക്‌ മൂന്നാം നമ്പറിൽ അവസരം ലഭിക്കും. എന്നാൽ അദ്ദേഹത്തിന് മുകളിൽ സമ്മർദ്ദം വളരെ അധികമായിരിക്കും. കൂടാതെ ഇരട്ടി സമ്മർദ്ദത്തെ എങ്ങനെ പൂജാരക്ക്‌ ഇനി നേരിടാൻ സാധിക്കുമെന്നതാണ് ഏറെ നിർണായകം.ഇന്ത്യക്കായി വളരെ മികച്ച പ്രകടനം ഇനി കാഴ്ചവെക്കണമെന്ന് പൂജാരക്ക്‌ ഉറപ്പായും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാനേജ്മെന്റ് ആവശ്യപെട്ടിട്ടുണ്ടാകും ” പ്രവീൺ അമ്ര വിശദമാക്കി

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“എന്റെ വിശ്വാസം പൂജാരക്ക്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ നിന്നും ഇതിനകം തന്നെ അന്ത്യശാസനം ലഭിച്ചിട്ടുണ്ടാകും.ടെസ്റ്റ്‌ കരിയറിൽ അദ്ദേഹം അനേകം കളികൾ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. അടിച്ചെടുത്ത എല്ലാ റൺസും കഠിന അധ്വാനത്തിൽ കൂടി നേടിയതാണ്. അദ്ദേഹം അനേകം തവണ ഇന്ത്യൻ ടീമിനെ രക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അദ്ദേഹം ബാറ്റിങ് ഫോം വീണ്ടെടുക്കേണ്ട സമയമാണ്. ഹനുമാ വിഹാരി, ശ്രേയസ് അയ്യർ എന്നിവർ വൻ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത് “മുൻ താരം നിരീക്ഷിച്ചു.

Scroll to Top