വനിത ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ടീം ഇന്ത്യയുടെ അടിപൊളി സെലിബ്രേഷന്‍. വീഡിയോ വൈറല്‍

വനിത ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ കിരിടം ചൂടി. ഫൈനലില്‍ ശ്രീലങ്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ 65 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇന്ത്യ, വിജയലക്ഷ്യം 9 ഓവറില്‍ പൂര്‍ത്തികരിച്ചു. ഇത് ഏഴാം തവണെയാണ് ഇന്ത്യ, ഏഷ്യ കപ്പ് കിരീടം ചൂടുന്നത്.

311429502 10159039290497555 5031077483463852901 n

വിജയത്തിനു ശേഷം വനിത ക്രിക്കറ്റ് താരങ്ങളുടെ വിജയാഘോഷം ബിസിസിഐ പങ്കുവച്ചു. ട്രോഫിക്ക് മുന്‍പില്‍ അണി നിരന്ന വനിതാ താരങ്ങള്‍ പിന്നീട് ഒരുമിച്ച് ഒച്ചവച്ച് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍.

മത്സരത്തില്‍ രേണുക സിങ്ങിന്‍റെ 3 വിക്കറ്റും ഗെയ്ക്വാദും സ്നേഹ റാണയുടെ 2 വിക്കറ്റും മന്ദാനയുടെ അര്‍ദ്ധസെഞ്ചുറിയുമാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.