3 ടീമുകളിൽ 24 താരങ്ങൾ ഒരേസമയം കളിക്കുന്നു :ഇതാണ് ഇന്ത്യൻ ക്രിക്കറ്റ്‌ റേഞ്ച്

ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലമാണ് ഇപ്പോൾ കടന്ന് പോകുന്നത് എന്ന് ക്രിക്കറ്റ്‌ പ്രേമികൾ പലരും വിശേഷിപ്പിക്കാറുണ്ട് എങ്കിലും പ്രതിഭാശാലികളായ അനവധി താരങ്ങൾ അരങ്ങേറ്റ മത്സരം മുതലേ ഗംഭീര പ്രകടനം ആവർത്തിക്കുന്ന ഇന്ത്യൻ ടീമിനെ മറ്റുള്ള ടീമുകൾ അസൂയയോടെ മാത്രമാണ് ഇപ്പോൾ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എക്കാലവും ഇന്ത്യൻ ടീം പ്രതിഭാശാലികളായ അനേകം താരങ്ങളാൽ അനുഗ്രഹീതമാണ്. ഇന്നലെ ലങ്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീം 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയപ്പോൾ പല ക്രിക്കറ്റ്‌ ആരാധകരും ടീം ഇന്ത്യയുടെ മറ്റൊരു മത്സരവും കാണുന്ന തിരക്കിൽ തന്നെയായിരുന്നു.

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീം കൗണ്ടി ഇലവൻ എതിരെ കളിക്കുവനിറങ്ങിയപ്പോൾ ഏറെ അപൂർവ്വമായ ഒരു കാഴ്ചക്കാണ് വളരെ വർഷങ്ങൾ ചരിത്രമുള്ള അന്താരാഷ്ട്ര ക്രിക്കറ്റും വേദിയായി മാറിയത്. നിലവിൽ മറ്റൊരു രാജ്യത്തിനും ഈ അപൂർവ്വ നേട്ടം അവകാശപെടുവാനില്ല. ഒരേ സമയം രണ്ട് മികച്ച ഒന്നാംനിര ടീം രണ്ട് രാജ്യങ്ങളിൽ രണ്ട് എതിരാളികൾക്ക് എതിരെ രണ്ട് പരമ്പരകളുടെ ഭാഗമായി കളിക്കുന്നു. രണ്ട് ഇന്ത്യൻ പ്ലെയിങ് ഇലവനിലുമായി ഏതൊരു ടീമും കൊതിക്കുന്ന 22 പ്രമുഖ താരങ്ങൾ കളിക്കാനിറങ്ങിയപ്പോൾ മറ്റ് ഒരു രസകരമായ സംഭവവും അരങ്ങേറി.

ഇന്ത്യൻ ടീമിന്റെ കൗണ്ടി ഇലവനെതിരെ പുരോഗമിക്കുന്ന പരിശീലന മത്സരത്തിൽ കൗണ്ടി ഇലവനിൽ 2 ഇന്ത്യൻ താരങ്ങൾ പരമ്പരക്ക്‌ മുന്നോടിയായി പരിശീലനം സ്വന്തമാക്കുവാൻ കളിക്കുന്നു. ആവേശ് ഖാൻ, വാഷിങടോൺ സുന്ദർ എന്നിവർ കൗണ്ടി ഇലവനിൽ കളിച്ചപ്പോൾ 24 താരങ്ങൾ ഒരേ സമയം കളിക്കുന്ന ടീമായി ഇന്ത്യൻ ക്രിക്കറ്റ്‌ മാറി. അതേസമയം ഇന്നലെ പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി, രഹാനെ, ഷമി, അശ്വിൻ എന്നിവർ കളിച്ചുരുന്നില്ല. ഓപ്പണർ രോഹിത് ശർമ്മയാണ് ഇന്നലെ ആരംഭിച്ച പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത്. രാഹുൽ ആദ്യ ദിനം സെഞ്ച്വറി നേടിയ മത്സരത്തിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ടീം ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി