അരങ്ങേറിയ എല്ലാവരും ഹിറ്റാകുന്ന ടീമാണോ ഇന്ത്യ :ആരാധകരുടെ കണ്ടെത്തലിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

IMG 20210717 082038

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം ആവേശകരമായ വിജയത്തോടെ തന്നെ തുടങ്ങുവാൻ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിന് ഇന്നലെ സാധിച്ചതിന്റെ ത്രില്ലിലാണ് ആരാധകർ ഏവരും. ഏഴ് വിക്കറ്റിന് ശ്രീലങ്കയെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം തോൽപ്പിച്ചപ്പോൾ ആരാധകരിൽ വീണ്ടും ചർച്ചയായി മാറുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് കഴിഞ്ഞ കുറച്ച് നാളുകളായി മറ്റ് ടീമുകളിൽ നിന്നും എല്ലാം വ്യത്യസ്തമായി ലഭിക്കുന്ന ഒരു ഭാഗ്യത്തെ കുറിച്ചാണ്. ടീം ഇന്ത്യക്കായി ഏകദിന, ടി :20, ടെസ്റ്റ് ഫോർമാറ്റുകളിൽ അരങ്ങേറ്റം കുറിച്ച എല്ലാ താരങ്ങളും ഗംഭീര തുടക്കമാണ് ആദ്യ മത്സരത്തിൽ കരസ്ഥമാക്കുന്നത് എന്ന കണ്ടെത്തലിലാണ് ആരാധകർ എല്ലാം ഇപ്പോൾ.ഇന്നലെ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും ഒപ്പം ചർച്ചാ വിഷയമായി മാറുന്നതും ഇതാണ്.

അരങ്ങേറ്റകാരരെല്ലാം തിളങ്ങുന്ന പതിവ് ഇന്ത്യൻ ടീമിൽ തുടങ്ങിത് ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരക്ക് പിന്നാലെ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഏകദിന,ടി:20പരമ്പരകളിൽ ഇന്ത്യക്കായി അരങ്ങേറിയ നടരാജൻ ആ പരമ്പരയിൽ സ്റ്റാർ ബൗളറായി മാറിയപ്പോൾ ശേഷം നടന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിന്റെ ലീഡിങ് ബൗളർ സ്ഥാനം നേടിയ മുഹമ്മദ്‌ സിറാജ് ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റം മനോഹരമാക്കി. ശേഷം സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച അക്ഷർ പട്ടേൽ സ്വപ്നതുല്യ അരങ്ങേറ്റമാണ് നടത്തിയത്. പരമ്പരയിലെ മൂന്ന് ടെസ്റ്റിൽ നിന്നും നാല് തവണ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷർ പട്ടേൽ ടെസ്റ്റ് അരങ്ങേറ്റവും ടീം ഇന്ത്യക്ക് ഒപ്പമുള്ള തിരിച്ചവരവും വളരെ തിളക്കമാർന്നതാക്കി.

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

ഇംഗ്ലണ്ടിന് എതിരായ ടി :20 പരമ്പര ഏറെ അരങ്ങേറ്റങ്ങൾക്കും വേദിയായി മാറി. ടി :20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ ആദ്യ കളിയിൽ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ മറ്റൊരു ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്ത് സിക്സും ഒപ്പം അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റിയും നേടി ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പര പ്രസീദ് കൃഷ്ണ എന്ന താരത്തിന്റെ കൂടി അരങ്ങേറ്റത്തിന് കാരണമായപ്പോൾ താരം നാല് വിക്കറ്റ് ആദ്യ മത്സരത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചു. ഏകദിന ഫോർമാറ്റിൽ ആ ഏകദിന പരമ്പരയിൽ തന്നെ അരങ്ങേറിയ ക്രുനാൾ പാണ്ട്യ മത്സരത്തിൽ 26 പന്തിൽ തന്റെ അർദ്ധ സെഞ്ച്വറി ഏകദിന അരങ്ങേറ്റത്തിൽ ഒരു താരത്തിന്റെ വേഗതയേറിയ ഫിഫ്റ്റി എന്ന നേട്ടവും കരസ്ഥമാക്കി. ഇന്നലെ ആദ്യ ഏകദിന മത്സരവും കളിക്കാനിറങ്ങിയ ഇഷാൻ കിഷൻ ഫിഫ്റ്റിയോടെ മറ്റൊരു നേട്ടവും സ്വന്തം പേരിൽ കുറിച്ചു.

Scroll to Top