വീണ്ടും പരമ്പര വിജയാഘോഷവുമായി ശിഖാര്‍ ധവാന്‍. വീഡിയോ വൈറല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയത്തോടെയാണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിര ടീമാണ് ഇന്ത്യക്കായി ഇറങ്ങിയത്. ഇന്ത്യന്‍ ടീമിനെ നയിച്ചതാകട്ടെ ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍. സിംബാബ്വെ പര്യടനത്തിലും ധവാന്‍ തന്നെയാണ് ടീമിനെ നയിച്ചത്.

അന്നത്തെ പരമ്പര വിജയത്തിനു ശേഷം ഇന്‍സ്റ്റാഗ്രാമില്‍ തകര്‍പ്പന്‍ റീല്‍സ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൗത്താഫ്രിക്കന്‍ പരമ്പര വിജയത്തിനു ശേഷം ധവാന്‍ മറ്റൊരു വീഡിയോ പങ്കുവച്ചു. ധവാനൊപ്പം ടീം അംഗങ്ങളും ഒന്നിച്ചു നൃത്തം ചെയ്യുന്നത് കാണാം