ഓസ്ട്രേലിയന്‍ താരം മത്സരം കളിച്ചത് അസുഖബാധിതയായി. സ്പോര്‍ട്ട്സ്മാന്‍ സപിരിറ്റുമായി ഇന്ത്യന്‍ വനിത ടീം

കൊ വിഡ് പോസിറ്റീവായിട്ടും ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്ത് ഇന്ത്യയ്‌ക്കെതിരായ കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ മത്സരത്തിൽ പങ്കെടുത്തു. ദേശീയഗാന വേളയിൽ മഗ്രാത്ത് തന്റെ ടീമംഗങ്ങൾക്കൊപ്പം അണിനിരന്നില്ല, മറ്റ് ഓസ്‌ട്രേലിയൻ കളിക്കാർ അവരുടെ ഡഗൗട്ടിൽ ഇരിക്കുമ്പോൾ മാസ്ക് ധരിച്ച് സ്റ്റാൻഡിൽ തനിയെ ഇരിക്കുന്നതും കണ്ടിരുന്നു. എന്നിരുന്നാലും, മാസ്ക് ധരിക്കാതെയാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബാറ്റിംഗിനിറങ്ങിയത്.

മത്സരത്തിനു മുന്നോടിയായി നേരിയ ലക്ഷണങ്ങള്‍ കാണിച്ച മഗ്രാത്ത്, പരിശോധനിയില്‍ പോസീറ്റിവായി. മഗ്രാത്തിന്‍റ് പങ്കാളിത്തം അനുവദിക്കുന്നതിന് മുമ്പ് ടൂർണമെന്റ് വിദഗ്ധ ടീമുമായും മാച്ച് ഒഫീഷ്യലുകളുമായും ആലോചിച്ചിരുന്നു. മഗ്രാത്തിന്‍റെ പങ്കാളിത്തം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകരിച്ചതായും ഓസ്ട്രേലിയ കുറിപ്പ് ഇറക്കിയിരുന്നു.

343923

കോ വിഡ് -19 ഉണ്ടെന്ന് അറിഞ്ഞട്ടും ഒരു താരം, ഒരു മത്സരത്തിൽ പങ്കെടുക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ സംഭവമാണ്. കോ വിഡ് പോസിറ്റീവ് കളിക്കാരുടെ പങ്കാളിത്തം ഓരോ കേസിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. ഒരു വ്യക്തിയുടെ രോഗത്തിന്റെ തീവ്രത, അവർ എത്രത്തോളം സാംക്രമികരായിരിക്കാൻ സാധ്യതയുണ്ട്, അവർ ഔട്ട്ഡോറുകളിലോ പരിമിതമായ സ്ഥലത്തോ മത്സരിക്കുമോ എന്നതും ഉൾപ്പെടുന്നു എന്ന് നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുക.

343914

വിവിധ ഭരണസമിതികൾ തമ്മിൽ ഈ വിഷയത്തിൽ കൂടിയാലോചനകൾ നടന്നതിനാലാണ് ടോസ് വൈകിയത്. ടോസ് വൈകിയെങ്കിലും കൃത്യസമയത്ത് എഡ്ജ്ബാസ്റ്റണിൽ കളി ആരംഭിച്ചു.

ഇന്ത്യയുടെ സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റ്

മഗ്രാത്തിനു വൈറസ് ബാധിച്ച കാര്യം അറിയാമായിരുന്നു എന്ന് ഇന്ത്യന്‍ ക്യാപറ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ പറഞ്ഞിരുന്നു.

343886

“അത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമായിരുന്നു, കാരണം കോമൺ‌വെൽത്ത് സംഘാടകരാണ് തീരുമാനം എടുക്കേണ്ടത്. അവൾക്ക് [തഹ്ലിയ മഗ്രാത്ത്] തീരെ അസുഖമില്ലാത്തതിനാൽ ഞങ്ങൾക്ക് കുഴപ്പമുണ്ടായില്ല, അതിനാൽ ഞങ്ങൾ കളിക്കാൻ തീരുമാനിച്ചു. ഞങ്ങൾക്ക് കായികതാരത്തിന്റെ സ്പിരിറ്റ് കാണിക്കേണ്ടതുണ്ട്. ഞങ്ങൾ തഹ്ലിയയോട് നോ പറയാത്തതിൽ സന്തോഷമുണ്ട്, കാരണം അത് [ഫൈനൽ കാണാതെ പോകുന്നത്] അവൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും.” ഇന്ത്യന്‍ ക്യാപ്റ്റന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

മത്സരം ഓസ്ട്രേലിയ വിജയിച്ചെങ്കിലും മോശം പ്രകടനമാണ് മഗ്രാത്ത് നടത്തിയത്. ബാറ്റിങ്ങില്‍ 2 റണ്ണിനു പുറത്തായ താരം, ബോളിംഗില്‍ 2 ഓവറില്‍ 24 റണ്‍സ് വഴങ്ങുകയും ചെയ്തു.