പാക് താരങ്ങൾ ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തും :ഒടുവിൽ ആ തീരുമാനം എത്തി

വരാനിരിക്കുന്ന ടി20  ലോകകപ്പിന്റെ ഭാഗമായി കളിക്കുവാൻ  പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അം​ഗങ്ങൾക്ക് വിസ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ തങ്ങൾക്ക് ഉറപ്പ്  നൽകിയതായി ബിസിസിഐ. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ പാക് കളിക്കാർക്ക് യാതൊരുവിധ  തടസ്സങ്ങളുമുണ്ടാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ബിസിസിഐ അപെക്സ് കൗൺസിലിനെ അറിയിച്ചു.

നേരത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ കൂടാതെ അതിർത്തിയിലെ ചില സംഘർഷങ്ങൾ  കാരണം വർഷങ്ങളായി പാകിസ്താൻ ഇന്ത്യയിലേക്കോ ഇന്ത്യൻ ക്രിക്കറ്റ് ടീം  പാകിസ്താനിലേക്കോ ക്രിക്കറ്റ് കളിക്കാനോ ഒരു കായിക മത്സരത്തിനായും സഞ്ചരിക്കാറില്ല.
ഇപ്പോൾ  ഐസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും :പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത് .ടി 20 ലോകകപ്പിൽ കളിക്കാൻ പ്രോട്ടോക്കോൾ പ്രകാരം മാത്രമെ പാക് കളിക്കാർ എല്ലാവരും  ഇന്ത്യയിലെത്തൂവെന്നും ഇതിന്  ഇന്ത്യക്ക് കഴിയില്ലെങ്കിൽ ടൂർണമെന്റ് ഐസിസി  മറ്റേതെങ്കിലും രാജ്യത്തേക്ക് ഉടനെ  മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോർഡ് മേധാവി എഹ്സാൻ മാനി ഇന്നലെ ആവശ്യപ്പെട്ടിരുന്നു .ഇത് ക്രിക്കറ്റ് ലോകത്തേറെ ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു .

അതേസമയം പാക്കിസ്ഥാൻ  ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ബിസിസിയുടെ പുതിയ തീരുമാനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ഠിക്കുന്നത് .
പാക് ആരാധകർക്ക് മത്സരങ്ങൾ കാണാനായി ഇന്ത്യയിലെത്താൻ വിസ അനുവദിക്കുമോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് ജയ് ഷാ പറയുന്നത് .വൈകാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബിസിസിഐ പ്രതീക്ഷിക്കുന്നു .