ന്യൂസിലന്‍റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. രോഹിത് നയിക്കും.

ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ടി :20 ലോകകപ്പിലെ വമ്പൻ പരാജയത്തിന് ശേഷം സെമിയിലേക്ക് പോലും യോഗ്യത നേടാതെ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരങ്ങളിൽ ചിലരെ ഉൾപ്പെടുത്തി വരാനിരിക്കുന്ന കിവീസ് എതിരായ വളരെ നിർണായകമായി ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. പ്രമുഖരായ താരങ്ങളിൽ പലർക്കും പൂർണ്ണ വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ചില യുവ താരങ്ങൾക്കും പുതുമുഖങ്ങൾക്കും കൂടി സ്‌ക്വാഡിലേക്ക് അവസരം ലഭിച്ചു.ടി :20 ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും ഈ ലോകകപ്പിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി, ജഡേജ, ബുംറ എന്നിവരെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി.

പുതിയ ടി :20 നായകനായി എത്തുന്ന രോഹിത് ശർമ്മയാണ് വരുന്ന ടി :20 പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഒപ്പം ഓപ്പണർ ലോകേഷ് രാഹുലാണ് ടീമിലെ ഉപനായകൻ എന്നതും ശ്രദ്ധേയം.മിന്നും പ്രകടനം ആഭ്യന്തര ലീഗുകളിലും ഒപ്പം ഐപില്ലിലും പുറത്തെടുത്തിട്ടുള്ള യുവ താരങ്ങളായ വെങ്കടേഷ് അയ്യർ,ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവർക്ക്‌ ആദ്യമായി ഇന്ത്യൻ ടീമിലേക്കുള്ള വിളി കൂടി ഈ ടി :20 പരമ്പരയിൽ ലഭിച്ചു. മലയാളി താരം സഞ്ജു സാംസണെ ഈ പരമ്പരക്കും പരിഗണിച്ചില്ല.താരം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച ഫോമിലാണ്.

അതേസമയം ഇത്തവണത്തെ ഐപിൽ ടൂർണമെന്റിൽ തിളങ്ങിയ ഋതുരാജ് ഗെയ്ക്ഗ്വാദ്, യൂസ്വേന്ദ്ര ചാഹൽ,സിറാജ് എന്നിവർ വീണ്ടും ടി :20 സ്‌ക്വാഡിലേക്ക് എത്തി. മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് റോളിൽ എത്തുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഇത്. വിക്കറ്റ് കീപ്പർ റോളിൽ റിഷാബ് പന്ത് സ്‌ക്വാഡിലേക്ക് എത്തുമ്പോൾ ഇഷാൻ കിഷനാണ് രണ്ടാം കീപ്പർ

ഇന്ത്യൻ ടി :20 സ്ക്വാഡ് Rohit Sharma (C), KL Rahul (VC), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (WK), Ishan Kishan (wicket-keeper), Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Md. Siraj.

NEW ZEALAND TOUR OF INDIA I 2021-22

Day

Date

Match

Venue

Wednesday

17th Nov 2021

1st T20I

Jaipur

Friday

19th Nov 2021

2nd T20I

Ranchi

Sunday

21st Nov 2021

3rd T20I

Kolkata