സയ്യദ് മുഷ്‌താഖ്‌ അലി ട്രോഫി : ഫൈനലിൽ ഏറ്റുമുട്ടാൻ തമിഴ്നാടും ബറോഡയും

IMG 20210130 092344

ഏറെ നാളത്തെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ  കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ ക്രിക്കറ്റ് ആവേശമായി എത്തിയ സയ്യിദ് മുഷ്താഖ് അലി 
ട്രോഫി ടി20  ക്രിക്കറ്റ്  ടൂർണമെന്റ് കലാശപോരാട്ടത്തിനായി ഒരുങ്ങുന്നു .  ഇന്നലെ നടന്ന ആദ്യ  സെമി ഫൈനൽ  മത്സരത്തിൽ രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് ജയവുമായി തമിഴ്‌നാട് ടീം  ഫൈനലിലെത്തി.

നേരത്തെ ടോസ്  നേടി  ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ തമിഴ്നാട് 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ
ബറോഡ ടീം പഞ്ചാബിനെ 25 റൺസിന്‌ തോൽപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടി .ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ മൻദീപ് സിംഗ് ബൗളിംഗ് തിരഞ്ഞെടുക്കികയായിരുന്നു .ആദ്യ ബാറ്റിങ്ങിൽ ബറോഡ 3 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്  8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനെ സാധിച്ചുള്ളൂ .

ആദ്യ സെമിഫൈനൽ  മത്സരത്തിൽ  രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അശോക് മെനേറിയയും(32 പന്തില്‍ 51), അര്‍ജിത് ഗുപ്യതും(35 പന്തില്‍ 45), ആദിത്യ അഗര്‍വാളും(21 പന്തില്‍ 29)മാത്രമെ  തിളങ്ങിയുള്ളു. ഇവരുടെ ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാൻ 154 റൺസെന്ന ഭേദപ്പെട്ട സ്കോർ കരസ്ഥമാക്കിയത് .

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.

മറുപടി ബാറ്റിംഗില്‍ 54 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താകാടെ നിന്ന അരുണ്‍ കാര്‍ത്തിക്കും 28 റണ്‍സെടുത്ത എന്‍ ജഗദീശനും 17 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും തമിഴ്നാടിനായി തിളങ്ങി.അരുൺ കാർത്തിക്കാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് .

അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ  ആദ്യം ബാറ്റിംഗ് ചെയ്ത ബറോഡ ടീമിന് വേണ്ടി ഓപ്പണർ കൂടിയയായ നായകൻ ദേവ്ദർ  49 പന്തിൽ 64 റൺസ് നേടി .നാലാമനായി ഇറങ്ങിയ  കാർത്തിക്  53 റൺസടിച്ചു പുറത്താകാതെ നിന്ന് .എന്നാൽ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബാറ്റിംഗ് നിര അമ്പേ പരാജയപെട്ടു .നായകൻ മൻദീപ് 42 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ ഫൈനലിൽ എത്തിക്കുവാൻ അത് ഒട്ടും തന്നെ  പര്യാപതമായിരുന്നില്ല .

ഞായറാഴ്ച നടക്കുന്ന  ഫൈനലിൽ തമിഴ്നാട് ബറോഡയെ നേരിടും .നാളെ രാത്രി 7 മണിക്ക് സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക .കാണികൾക്ക് ടൂർണമെന്റിലെ കലാശ പോരാട്ടം കാണുവാനും അവസരമുണ്ടാവില്ല .

Scroll to Top