പവര്‍പ്ലേയില്‍ തന്നെ കളി തീര്‍ന്നു. 15 റണ്ണില്‍ എല്ലാവരും പുറത്ത്.


ബിഗ് ബാഷ് ലീഗിലെ അഞ്ചാം മത്സരത്തില്‍ വെറും 15 റണ്‍സിനു സിഡ്നി തണ്ടര്‍ ഓള്‍ ഔട്ടായി. അഡലെയ്ഡ് സ്ട്രൈക്കേഴ്സിന്‍റെ 140 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് ഈ ചെറിയ സ്കോറില്‍ പുറത്തായത്. സിഡ്നിക്കായി ഒരാള്‍ പോലും രണ്ടക്കം കടന്നില്ലാ.

4 റണ്‍ നേടി ബ്രണ്ടനാണ് ടോപ്പ് സ്കോറര്‍. വെറും 5.5 ഓവറില്‍ സിഡ്നിയിലെ എല്ലാവരും പുറത്തായി. 5 വിക്കറ്റുമായി ഹെന്‍റിയും 4 വിക്കറ്റുമായി വെസ് ആഗറുമാണ് സിഡ്നി തണ്ടറിനെ പുറത്താക്കിയത്. 1 വിക്കറ്റ് മാത്യൂ ഷോര്‍ട്ട് നേടി.

Screenshot 20221216 173516 Cricbuzz 1

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഡലെയ്ഡ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. 36 റണ്‍സ് നേടിയ ലിനാണ് ടോപ്പ് സ്കോറര്‍.