മുംബൈയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ സൂപ്പർതാരം ഉണ്ടാകില്ല

ഈ മാസം അവസാനം മാർച്ച് 26ന് ഐപിഎൽ തുടങ്ങാനിരിക്കെ അഞ്ചുവർഷം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. മുംബൈ സൂപ്പർതാരവും ഇത്തവണ നിലനിർത്തിയ സൂര്യകുമാർ യാദവിനാണ് ഡൽഹിക്കെതിരെ മാർച്ച് 27ന് നടക്കുന്ന ആദ്യ മത്സരത്തിൽ പരിക്കുമൂലം കളിക്കാൻ സാധിക്കാത്തത്. വിരലിന് ഏറ്റ പരിക്കുമൂലം ആണ് യാദവിന് ആദ്യമത്സരം കളിക്കാൻ പറ്റാത്തത്. വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയിൽ ആയിരുന്നു സൂപ്പർ താരത്തിന് പരിക്കേറ്റത്. പരിക്കുമൂലം ശ്രീലങ്കയ്ക്കെതിരെ ഉള്ള പരമ്പരയും താരത്തിന് നഷ്ടമായിരുന്നു.

പരിക്കിൽ നിന്ന് മോചിതനായി വരികയാണെങ്കിലും ആദ്യമത്സരത്തിൽ താരത്തിന് കളി പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയത്.
അതുകൊണ്ട് ആദ്യ മത്സരത്തിൽ പങ്കെടുത്ത് പരിക്ക് കൂടുതൽ വശലാകേണ്ട എന്നും ബിസിസിഐ മെഡിക്കൽ ടീം പറഞ്ഞു. മുംബൈ ഇന്ത്യൻസിനന്‍റെ പ്രധാന താരമാണ് സൂര്യ കുമാർ യാദവ്.

242366723 1211606795916458 7128804849827482659 n

ഡൽഹിക്ക് ശേഷം അഞ്ചു ദിവസം കഴിഞ്ഞുള്ള രാജസ്ഥാൻ റോയൽസ്മായുള്ള മത്സരത്തിൽ സൂപ്പർതാരത്തിന് പങ്കെടുക്കാൻ സാധിക്കും എന്നാണ് മുംബൈ വിശ്വസിക്കുന്നത്.

242187642 1032000250960523 5116703316464451575 n


വെസ്റ്റിൻഡീസ് മായുള്ള സീരീസിൽ മികച്ച ഫോമിലായിരുന്നു താരം. സൂര്യ കുമാർ യാദവ് ആയിരുന്നു ആ സീരീസിലെ പ്ലെയർ ഓഫ് ദി സീരീസ്. ലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്.