അവന്റെ അരങ്ങേറ്റം ഇന്ത്യക്ക് ജയം സമ്മാനിക്കും :പ്രവചിച്ച് മുൻ പാക് താരം

ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം ആകാംക്ഷ മുംബൈയിൽ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിലേക്കാണ്. എല്ലാ കണ്ണുകളും മുംബൈയിലെ പിച്ചിലേക്ക് കൂടി പതിക്കുമ്പോൾ ആരാകും ഈ ടെസ്റ്റ്‌ പരമ്പര ജയിക്കുക എന്നത് വളരെ നിർണായകമാണ്. കാൻപൂർ ടെസ്റ്റിൽ സർപ്രൈസ് സമനില വഴങ്ങിയ ഇന്ത്യൻ ടീമിന് മുംബൈയിലെ ടെസ്റ്റിൽ ജയം സ്വന്തമാക്കി പരമ്പര 1-0 നേടേണ്ടത് അത്യാവശ്യമാണ്.

എന്നാൽ കിവീസ് ടീമിന് ഇന്ത്യയിൽ ടെസ്റ്റ്‌ പരമ്പര ജയിക്കുക എന്നത് എക്കാലത്തെയും സ്വപ്നമാണ്. തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്നത് തീർച്ച. ഒന്നാം ടെസ്റ്റിലെ പ്ലേയിംഗ്‌ ഇലവനിൽ നിന്നും ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും സീനിയർ താരങ്ങൾക്ക് അവസരം നഷ്ടമാകുമോ എന്നതാണ് ചോദ്യം. മോശം ബാറ്റിങ് ഫോമിലുള്ള രഹാനെ, പൂജാര എന്നിവർ രണ്ടാം ടെസ്റ്റിൽ കളിക്കുമോയെന്നതിൽ ടീം മാനേജ്മെന്റ് അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല.

എന്നാൽ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടി ചരിത്ര നേട്ടം കരസ്ഥമാക്കിയ ശ്രേയസ് അയ്യർക്ക്‌ നായകൻ വിരാട് കോഹ്ലി കൂടി എത്തുമ്പോൾ ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്നതാണ് എല്ലാവരും നോക്കി കാണുന്നത് .ഇത്തരം ഒരു നീക്കത്തിന് കോച്ച് രാഹുൽ ദ്രാവിഡ്‌ അടക്കം നീങ്ങുമോയെന്നതാണ് സംശയം

326945

അതേസമയം രണ്ടാം ടെസ്റ്റിന് മുൻപ് ഒരു വ്യത്യസ്ത അഭിപ്രായവുമായി ഇപ്പോൾ എത്തുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.പൂജാരക്കോ അജിങ്ക്യ രഹാനെക്കോ പകരം സൂര്യകുമാർ യാദവിന് അവസരം നൽകണമെന്നാണ് കനേരിയ പറയുന്നത്.

അരങ്ങേറ്റം കുറിക്കാൻ സൂര്യകുമാർ യാദവിന് ഇതിലും മികച്ച ഒരു അവസരം ലഭിക്കില്ല എന്നും അദ്ദേഹം വിശദമാക്കുന്നുന്നു. “പൂജാര, രഹാനെ എന്നിവർക്ക്‌ പകരം ഞാൻ മുംബൈ ടെസ്റ്റിൽ നിർദ്ദേശിക്കുക സൂര്യകുമാർ യാദവിനെയാണ്.വിരാട് കോഹ്ലി തിരികെ വരുമ്പോൾ രഹാനയുടെ സ്ഥാനം നഷ്ടമാകും. കൂടാതെ പൂജാര മോശം ഫോമിലാണ് തുടരുന്നത്.റൺസ്‌ നേടാനും വളരെ പ്രയാസപെടുന്നുണ്ട്. അതിനാൽ തന്നെ സൂര്യകുമാർ മികച്ച ഒരു ചോയിസാണ് “കനേരിയ തന്റെ അഭിപ്രായം വ്യക്തമാക്കി