കന്നി സെഞ്ചുറി തന്നെ റെക്കോഡിലേക്ക്. കെല്‍ രാഹുലിനെ മറികടന്നു സൂര്യകുമാര്‍ യാദവ്

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യിൽ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് ഒറ്റയാള്‍ പ്രകടനം നടത്തിയെങ്കിലും വിജയത്തിനു 17 റണ്‍സ് അകലെ ഇന്ത്യ വീണു പോയിരുന്നു. 48 പന്തിലാണ് താരെ തന്‍റെ കന്നി സെഞ്ചുറിയില്‍ എത്തിയത്, ആകെ 55 പന്തുകൾ കളിച്ച് 117 റൺസ് നേടി. 14 ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.

ടി20 ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററായി സൂര്യ മാറി, അദ്ദേഹത്തിന്റെ 117 ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ ഉയർന്ന സ്‌കോറായിരുന്നു. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പേരിലാണ്. 2017 ഡിസംബർ 22ന് ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 43 പന്തിൽ നിന്ന് 118 റൺസാണ് നേടിയത്.

342439

എന്നാൽ കെ എൽ രാഹുലിനെ മറികടന്ന് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വ്യക്തിഗത സ്‌കോറർ ആകാൻ സൂര്യ കുമാര്‍ യാദവിന് കഴിഞ്ഞു. മൊത്തത്തിൽ, ഒമ്പത് വ്യത്യസ്ത അവസരങ്ങളിലായി അഞ്ച് ബാറ്റർമാർ ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടി. ഈ ഒമ്പത് എണ്ണത്തില്‍ ആറും ഇന്ത്യക്ക് പുറത്താണ് നേടിയത്‌.

342438
BatterScoreOppositionVenueDate
Suryakumar Yadav117EnglandNottinghamJuly 10, 2022
KL Rahul110*West IndiesFloridaAugust 27, 2016
Deepak Hooda104IrelandDublinJune 28, 2022
KL Rahul101*EnglandManchesterJuly 3, 2018
Suresh Raina101South AfricaSt LuciaMay 2, 2010
Rohit Sharma100*EnglandBristolJuly 8, 2018

ഇന്ത്യയ്ക്ക് പുറത്ത് ടി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുകളുടെ പട്ടികയിൽ സൂര്യ ഒന്നാം സ്ഥാനം നേടുന്നതിന് മുമ്പ്, കെ എൽ രാഹുലായിരുന്നു മുന്‍പില്‍. 2016 ഓഗസ്റ്റ് 27 ന്, ഫ്ലോറിഡയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 51 പന്തിൽ നിന്ന് പുറത്താകാതെ 110 റൺസാണ് നേടിയത്. ഈയിടെ അയര്‍ലണ്ടിനെതിരെ 104 റണ്‍ നേടിയ ദീപക്ക് ഹൂഡയാണ് മൂന്നാമത്.