ടി20 ലോകകപ്പ് സ്ക്വാഡില്‍ ഫോം പ്രതിസന്ധി. സഞ്ചു സാംസണിനെ ടീമിലെത്തിക്കണം എന്ന് ആവശ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ എല്ലാം വളരെ അധികം ആവേശത്തോടെയാണ് എല്ലാ ക്രിക്കറ്റ് ആരാധകരും നോക്കികാണുന്നത് നിർണായകമായ ഓരോ കളികൾ കൂടി ഐപിൽ പതിനാലാം സീസണിൽ ബാക്കി നിൽക്കേ ടീമുകൾ എല്ലാം തന്നെ തീവ്ര പരിശീലനത്തിലാണ്. അതേസമയം ടി :20 ക്രിക്കറ്റ് ലോകകപ്പ് കൂടി ഇപ്പോൾ മുന്നിൽ നിൽക്കേ ചില താരങ്ങളുടെ പ്രകടനവും ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ നോക്കുന്നുണ്ട്. ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള 18 അംഗ സ്‌ക്വാഡിനെ ആഴ്ചകൾ മുൻപ് തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സർപ്രൈസ് താരങ്ങൾ പലരും ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയപ്പോൾ ധവാൻ അടക്കം ചില സീനിയർ താരങ്ങളെ ഒഴിവാക്കിയത് വൻ ചർച്ചാവിഷയമായി മാറിയിരുന്നു.

എന്നാൽ ഇന്ത്യൻ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയ ചില താരങ്ങളുടെ മോശം ബാറ്റിങ് ഫോമാണ് ഇപ്പോൾ ഇന്ത്യൻ ടീം മാനേജന്റിനെയും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിക്കുന്നത്. ഏറെ കാലം സ്ഥിരതയാർന്ന ബാറ്റിങ് മികവ് കാഴ്ചവെച്ച് സെലക്ട്ർമാരുടെ അടക്കം ഏറെ ശ്രദ്ധ നേടിയ മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ ഈ സീസൺ ഐപിഎല്ലിൽ മോശം ബാറ്റിങ് ഫോമും അതിവേഗമുള്ള അവരുടെ വിക്കറ്റ് നഷ്ടമാക്കലുമെല്ലാം ഇന്ത്യൻ ടീം ലോകകപ്പ് പ്രതീക്ഷകളെ കൂടി വളരെ അധികം അവതാളത്തിലാക്കുകയാണ്. ഇരു താരങ്ങളും കരിയറിലെ മോശം ഒരു സാഹചര്യമാണ് നേരിടുന്നത്. പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താക്കപ്പെട്ട ഇഷാൻ കിഷൻ സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്നും നേടിയത് വെറും 107 റൺസാണ്.

അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പറിലെ പ്രധാന ബാറ്റ്‌സ്മാനായി മാറും എന്ന് എല്ലാവരും വിശ്വസിക്കുന്ന സ്റ്റാർ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് വീണ്ടും നിരാശപെടുത്തുന്നതാണ് പഞ്ചാബ് കിങ്സ് മത്സരത്തിൽ കാണുവാനായി സാധിച്ചത്. സ്പിന്നർ രവി ബിഷ്ണോയുടെ ബോളിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കിൽ താരം പുറത്തായി. അവസാന രണ്ട് സീസണിൽ ഒരിക്കൽ പോലും രണ്ടക്കം സ്കോർ നേടാതെ പോലും പുറത്താവാതെയിരുന്ന താരം സീസണിൽ തുടർച്ചയായ അഞ്ചാമത്തെ മത്സരത്തിലാണ് ഒറ്റയക്ക സ്കോറിൽ പുറത്താകുന്നത്.സീസണിൽ 11 കളികൾ കളിച്ച താരം വെറും 189 റൺസ് നേടിയത്

സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരുടെ മോശം ഫോമിന് പിന്നാലെ ഇരുവരെയും ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കണം എന്നുള്ള ആവശ്യം വളരെ അധികം ശക്തമാണ്. കൂടാതെ ഐപിഎല്ലിൽ അടക്കം വളരെ മികച്ച ഫോമിലുള്ള സഞ്ജുവിനെ പകരമായി ടി :20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തണം എന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്.