കോഹ്ലിക്കും ഇന്ത്യക്കും സന്തോഷവാർത്ത :അവർ പറന്നെത്തും

323730

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെയേറെ ആവേശത്തോടെ തന്നെ കാത്തിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റ് മത്സരത്തോടെ തുടക്കമാവും. ഏറെ വീറും വാശിയും പ്രതീക്ഷിക്കുന്ന ടെസ്റ്റ് പരമ്പരക്കായി ഇരു ടീമുകളും കഠിന പരിശീലനം ആരംഭിച്ച് കഴിഞ്ഞു.എന്നാൽ ടെസ്റ്റ് പരമ്പക്ക് മുൻപ് മൂന്ന് താരങ്ങൾ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യൻ ടീം മാനേജ്മെന്റിനും ക്രിക്കറ്റ്‌ ആരാധകർക്കും വളരെ ഏറെ നിരാശ സമ്മാനിച്ചെങ്കിലും ഇപ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് പുറത്തേക്ക് വരുന്നത്. പരിക്ക് കാരണം നാട്ടിലേക്ക് തിരികെ മടങ്ങിയ സ്റ്റാർ താരങ്ങളായ വാഷിങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ എന്നിവർക്ക് പകരം സ്‌ക്വാഡിനോപ്പം ചേരുന്ന പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരുടെ ചില പുത്തൻ റിപ്പോർട്ടുകളാണ് ചർച്ചയായി മാറുന്നത്.

ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായ രണ്ട് താരങ്ങളും വൈകാതെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കും. ഇവർ ഇരുവരും പരമ്പരയിലെ മൂന്നാം ടെസ്റ്റ് കളിക്കാനുള്ള യോഗ്യത നേടുമെന്നാണ് സൂചന. ക്വാറന്റൈൻ പൂർത്തിയാക്കി ഇരുവർക്കും മൂന്നാം ടെസ്റ്റ് മത്സരത്തിന് മുൻപായി ഇന്ത്യൻ ടീമിനോപ്പം ചേരാം എന്നാണ് സൂചന. ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയും ആദ്യത്തെ ടി:20 മത്സരവും കളിച്ച ഇരുവരും കോവിഡ് ബാധിതനായ കൃനാൾ പാണ്ട്യയുടെ സമ്പർക്ക പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലേക്കുള്ള ഇരുവരുടെയും യാത്ര അനിശ്ചിതത്വത്തിലായത്. എന്നാൽ രണ്ട് താരങ്ങൾക്കും പരിശോധനയിൽ ഒരു തരത്തിലും അസുഖം സ്ഥിതീകരിക്കാത്ത സാഹചര്യം വന്നത് അനുകൂല ഘടകമായി

See also  ബുംറയൊഴികെ ബാക്കി ബൗളര്‍മാര്‍ എല്ലാം ഗ്യാലറിയില്‍. പവര്‍പ്ലേയില്‍ റെക്കോഡ് ഇട്ട് ഹൈദരബാദ്.

അതേസമയം ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷം വീണ്ടും ടെസ്റ്റ് ടീമിലേക്ക് എത്തിയ പൃഥ്വി ഷാക്ക് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സ്ഥിരമാകുവാൻ ഈ അവസരം വളരെ നിർണായകമാണ്. സൂര്യകുമാർ യാദവ് ആദ്യമായിട്ടാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്‌ സ്ഥാനം നേടി വരുന്നത്. രോഹിത് ശർമ, മായങ്ക് അഗർവാൾ, ഹനുമാ വിഹാരി എന്നിവരാണ് ടെസ്റ്റ് സ്‌ക്വാഡിലെ മറ്റ് ഓപ്പണർമാർ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷണിന്റെ ഭാഗമാണ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര.5 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്

Scroll to Top