എന്താ ലേലത്തെ കുറിച്ചാണോ ചർച്ച:ചിരിപടർത്തി സൂര്യകുമാർ യാദവ്

Picsart 22 02 11 18 06 52 359 scaled

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ഏകദിന മത്സരം ജയിച്ച് മറ്റൊരു പരമ്പര കൂടി തൂത്തുവാരാൻ രോഹിത് ശർമ്മയും സംഘവും ആഗ്രഹിക്കുമ്പോൾ ആശ്വാസ ജയമാണ് വിൻഡീസ് ടീമിന്റെ സ്വപ്നം. കൂടാതെ ഇതുവരെ ഇന്ത്യയോട് ഏകദിന പരമ്പരയിൽ പൂർണ്ണ തോൽവി വഴങ്ങിയ ചരിത്രമില്ലാത്ത വിൻഡീസ് ടീമിന് ആ ഒരു റെക്കോർഡ് കാത്തുസൂക്ഷിക്കേണ്ട ചുമതലയുമുണ്ട്.

എന്നാൽ അവസാന ഏകദിന മത്സരത്തിലും ടോസ് നഷ്ടമായി ആദ്യം ബൗളിംഗ് ആരംഭിച്ച വിൻഡീസ് ടീം മനോഹരമായി പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശിഖർ ധവാൻ എന്നിവരെ ആദ്യത്തെ പവർപ്ലെയിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് മുൻപിൽ രക്ഷകരായി മാറിയത് റിഷാബ് പന്തും ശ്രേയസ് അയ്യറൂം നേടിയ അർദ്ധ സെഞ്ച്വറി പ്രകടനങ്ങൾ തന്നെയാണ്.

13 റൺസുമായി രോഹിത്തും ഡക്കിൽ വിരാട് കോഹ്ലിയും പുറത്തായപ്പോൾ കോവിഡ് മുക്തനായി ടീമിലേക്ക് എത്തിയ ശിഖർ ധവാൻ 10 റൺസിൽ പുറത്തായി. ശേഷം എത്തിയ റിഷാബ് പന്ത് ആക്രമിച്ച് കളിച്ചതോടെ ഇന്ത്യൻ ടോട്ടൽ അതിവേഗം മുന്നേറി. റിഷാബ് പന്ത് 54 ബോളിൽ 56 റൺസുമായി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 111 പന്തുകളിൽ നിന്നും 80 റൺസുമായി പുറത്തായി. അതേസമയം ഇന്ത്യൻ ടീം ഇന്നിംഗ്സിനിടയിൽ ആരാധകരെ അടക്കം വളരെ അധികം ഞെട്ടിച്ചത് മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവാണ്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

റിഷാബ് പന്തും ശ്രേയസ് അയ്യറും ബാറ്റ് ചെയ്യുമ്പോൾ ഡ്രീംസിങ് റൂമിൽ നിന്നും ആറാമതായി ബാറ്റ് ചെയ്യേണ്ട താരം ബൗണ്ടറിലൈൻ അരികിലേക്ക് എത്തി വെസ്റ്റ് ഇൻഡീസ് താരമായ ഹോൾഡർക്ക് ഒപ്പം രസകരമായ സംഭാഷണത്തിലാണ്‌ ഏർപ്പെട്ടത്. ബൗണ്ടറി ലൈൻ അരികിൽ നിന്നും ചില ബാറ്റിങ് പ്രാക്ടിസ്‌ അടക്കം നടത്തിയ സൂര്യകുമാർ യാദവ് വെസ്റ്റ് ഇൻഡീസ് സീനിയർ താരവുമായി അൽപ്പ നേരം സംസാരിക്കുകയും ചെയ്തു. നാളെ ആരംഭിക്കുന്ന ലേലചർച്ചകളാണ് ഇതെന്ന് ക്രിക്കറ്റ്‌ പ്രേമികൾ പറയുന്നു.

Scroll to Top