ഇത് ഇന്ത്യൻ എ.ബി.ഡീ അല്ല, ഇത് ഒരേയൊരു “സ്കൈ”

എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ അമ്പരിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനവുമായി വീണ്ടും സൂര്യ കുമാർ യാദവ്. സിംബാബുവേക്കെതിരെയാണ് സൂര്യ കുമാർ യാദവിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. പുറത്താകാതെ 25 പന്തിൽ 6 ഫോറുകളും 4 സിക്സറുകളുമടക്കം 61 റൺസ് ആണ് സൂര്യകുമാർ യാദവ് നേടിയത്.

താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് ആണ് ഇന്ത്യ നേടിയത്. ഓപ്പണർ ആയ കെ.എൽ രാഹുലും 35 പന്തിൽ 51 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു ഘട്ടത്തിൽ 4ന് 101 റൺസ് എന്ന നിലയിൽ നിന്ന് ഇന്ത്യയെ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് സൂര്യ കുമാർ യാദവ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്ന ഷോട്ടുകൾ ആയിരുന്നു സൂര്യകുമാർ യാദവ് അവസാന ഓവറുകളിൽ പുറത്തെടുത്തിരുന്നത്.

348912

വളരെയധികം അകന്ന് ഓഫ് സൈഡിലേക്ക് വന്ന ഫുൾ ടോസുകൾ ഒക്കെ അനായാസമായിട്ടാണ് താരം സിക്സറുകൾ ആക്കി മാറ്റിയത്. സൂര്യ കുമാർ യാദവിന്റെ ഷോട്ടുകളെ മനോഹരം എന്ന ഒറ്റ വാക്കുകൊണ്ട് വർണ്ണിക്കാൻ സാധിക്കുന്നതല്ല. അതേ സമയം ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നും നിരാശപ്പെടുത്തി. 13 പന്തുകളിൽ നിന്നും 15 റൺസ് എടുത്താണ് താരം പുറത്തായത്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ദിനേശ് കാർത്തികിന് പകരമായി ലോകകപ്പിൽ ആദ്യമായി കളിക്കാൻ ഇറങ്ങിയ ഋഷബ് പന്ത് വെറും 3 റൺസ് ആണ് നേടിയത്. 25 പന്തുകളിൽ നിന്ന് 26 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്. നേരത്തെ സൗത്ത് ആഫ്രിക്ക പുറത്തായതോടെ സെമിയിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചിരുന്നു.