ധോണിയുടെ പ്രിപെട്ടവൻ ആയതല്ല ഇന്ത്യൻ ടീമിൽ എത്തുവാൻ കാരണം :ഞെട്ടിക്കുന്ന മറുപടിയുമായി റെയ്ന

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ സുരേഷ് റെയ്ന എന്ന താരത്തിന് ഹേറ്റേഴ്‌സിനെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. താരം കഴിഞ്ഞ വർഷം ഏവരെയും ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇത്തവണ ഐപിഎല്ലിൽ കളിച്ചിരുന്നു.ചെന്നൈ സൂപ്പർ കിങ്‌സ് താരമായ റെയ്നയുടെ ആത്തമകഥയാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.പ്രമുഖ സ്പോർട്സ് ലേഖകൻ തയ്യാറാക്കിയ താരത്തിന്റെ ആത്മകഥക്ക് ബിലീവ് എന്നാണ് പേരിട്ടിരിക്കുന്നത്. മുൻ ഇതിഹാസ നായകൻ ധോണിയുമായുള്ള താരത്തിന്റെ സുഹൃത്ത് ബന്ധം ഇപ്പോൾ ആത്മകഥയിലും പരാമർശിക്കുന്നുണ്ട്.

നായകൻ ധോണിയുടെ ഇഷ്ടകാരനായി താൻ ഒരിക്കലും ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയിട്ടില്ലായെന്നാണ് റെയ്ന ഇപ്പോൾ പറയുന്നത്.ഇന്ത്യൻ ടീമിൽ കളിച്ചപ്പോഴും ഒപ്പം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഭാഗമായും ഇരുവരും വളരെ ഏറെ സൗഹൃദത്തോടെയാണ് മുന്നേറിയത്. കളിക്കളത്തിലും പുറത്തും ഇരുവരുടെയും ഫ്രണ്ട്ഷിപ് വളരെയേറെ പ്രസിദ്ധമാണ്.ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് ഇന്നും നായകൻ ധോണി തലയും ഒപ്പം റെയ്ന ചിന്നതലയുമാണ്. ധോണി രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച അതെ ദിവസമാണ് സുരേഷ് റെയ്നയും തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്.

കരിയറിൽ എന്നും തന്റെ വലിയ ഉപദേശം ധോണിയായിരുന്നു.തന്നിലെ ഏറ്റവും മികച്ച പ്രകടനം എന്നും നായകൻ ധോണി തിരിച്ചറിഞ്ഞതായി സുരേഷ് റെയ്ന തുറന്ന് പറഞ്ഞു.എന്റെ കഴിവിൽ ധോണി ഏറെ വിശ്വസിച്ചെങ്കിലും അദ്ദേഹത്തിന് ഒപ്പമുള്ള കാലം എനിക്ക് അത്ര ആശ്വാസം നൽകിയിരുന്നില്ലായെന്നും വിശദമാക്കി. ധോണിക്കൊപ്പം ടീമിൽ തനിക്ക് നേരെ ആരോപണങ്ങൾ നേരിട്ടെന്ന് പറഞ്ഞ റെയ്ന താൻ ധോണിയുടെ കഴിവിൽ മാത്രമാണ് ടീമിൽ തുടരുന്നതെന്ന് ഏറെ ആളുകൾ പ്രചരിപ്പിച്ചതായി വിശദമാക്കി. താൻ വളരെയേറെ കഠിനാധ്വാനം നടത്തി ടീമിലെത്തിയെന്നും വൈകാരികമായി താരം പറയുന്നു.