എന്റെ ജീവിതം സിനിമയായി മാറിയാൽ നായകൻ അദ്ദേഹം :തുറന്ന് പറഞ്ഞ് സുരേഷ് റെയ്ന

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് തന്റേതായ ഒരിടം കരസ്ഥമാക്കിയ ഓൾറൗണ്ടർ താരമാണ് സുരേഷ് റെയ്ന. ക്രിക്കറ്റിൽ ഏറെ കാലം തന്റേതായ മാസ്മരിക ബാറ്റിങ് കാഴ്ചവെച്ച താരം കഴിഞ്ഞ വർഷമാണ് ഏവരെയും ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചത്.കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായ താരം ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനത്തോടെ ഏറെ വൈകാതെ ഇന്ത്യൻ ടീമിലേക്ക്‌ തിരികെ എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചതും ആസ്ഥാനതാക്കിയാണ് ഇതിഹാസ നായകൻ ധോണിക്കൊപ്പം വിരമിച്ചത്. നിലവിൽ ഐപിൽ കളിക്കുന്ന താരം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ പ്രധാന താരമാണ്.

ക്രിക്കറ്റിൽ നിന്നും ഒരു വർഷം മുൻപേ വിരമിച്ചെങ്കിലും പ്രിയപ്പെട്ട ആരാധകർ അനവധിയുള്ള റെയ്ന തന്റെ ജീവിതം ആസ്പദമാക്കി ഒരു സിനിമ റിലീസ് ചെയ്യുന്നതിൽ ആരാക്കണം നായകൻ എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ. തന്റെ ജീവിതത്തെ ബന്ധപ്പെടുത്തി ഒരു സിനിമ വന്നാൽ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയാവണം അതിൽ കേന്ദ്ര കഥാപത്രമായി എത്തേണ്ടത് എന്നും താരം വിശദീകരിക്കുന്നു. മുൻപ് ഐപിൽ പതിമൂന്നാം സീസണിൽ ചെന്നൈ ടീമിൽ നിന്നും കളിക്കാതെ മാറിനിന്ന റെയ്ന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇത്തവണ ഐപില്ലിൽ ഏഴ് കളികളിൽ നിന്നായി 123 റൺസ് അടിച്ചെടുത്തു. സീസണിലെ ആദ്യ കളിയിൽ തന്നെ അർദ്ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്ന വരുന്ന സീസണിലും ചെന്നൈ ടീമിനോപ്പം കളിക്കുവാൻ ആഗ്രഹിക്കുന്ന കാര്യം മുൻപ് തുറന്ന് പറഞ്ഞിരുന്നു. വരുന്ന സീസൺ ഐപിഎല്ലിന് മുൻപായി മെഗാ താരലേലം നടക്കുവാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ആരൊക്കെ നിലനിർത്തപ്പെടുമെന്നതും പ്രധാനമാണ്. നായകൻ ധോണി അടുത്ത സീസണുകളിൽ കളിക്കുമോയെന്നതിലും ചർച്ചകൾ പുരോഗമിക്കുകയാണ്