ഞാനും ക്ഷത്രിയൻ :വിവാദ പരാമർശവുമായി ജഡേജ -റെയ്‌നക്കും വിമർശനം

InShot 20210725 151005978 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ വളരെ ഏറെ ഇഷ്ടപെടുന്ന താരങ്ങളാണ് സുരേഷ് റെയ്‌നയും ഒപ്പം രവീന്ദ്ര ജഡേജയും. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ള ഇരുവരും നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഭാഗമാണ്. പരസ്പരം ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവർക്കും സോഷ്യൽ മീഡിയയിലും അനേകം ആരാധകരുണ്ട്. എന്നാൽ രണ്ട് താരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ അവിചാരിതമായി നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ഇപ്പോൾ ക്രിക്കറ്റിലെ ആരാധകരും ഒപ്പം സോഷ്യൽ മീഡിയയും ഏറെ വിമർശിക്കുന്നത്. താരങ്ങൾ രണ്ട് പേരും തങ്ങളുടെ പൊസിഷൻ ഒരിക്കലും മനസ്സിലാക്കാതെയാണ് ഇത്തരം വിവാദ പരാമർശം നടത്തിയതെന്നും ആരാധകർ തുറന്ന് പറയുന്നു.

കഴിഞ്ഞ ദിവസം സ്റ്റാർ ഓൾറൗണ്ടർ ജഡേജ പങ്കുവെച്ച ഒരു ചിത്രവും ഒപ്പം അതിലെ പോസ്റ്റുകളുമാണ് വിവാദമായി മാറിയിരിക്കുന്നത്.തന്റെ ഒരു ചിത്രത്തിന് ഒപ്പം ജഡേജ രജ്പുത് ബോയ് ഫോർ ഇവർ എന്നൊരു ഹാഷ്ടാഗ് നൽകിയതും ദിവസങ്ങൾ മുൻപ് സുരേഷ് റെയ്‌ന തമിഴ്നാട് പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിനിടയിൽ കമന്റേറ്റർ റോളിൽ സംസാരിക്കവേ ഏറെ വിവാദമായ ഒരു പരാമർശം നടത്തിയതും ബന്ധപ്പെടുത്തി ആരാധകർ അഭിപ്രായം വിശദമായി പറയുകയാണ് ഇപ്പോൾ. ഒരു ഇന്ത്യൻ എന്ന നിലയിൽ അഭിമാനിക്കുന്നതിന് പകരം ജാതീയമായ രീതിയിൽ താരങ്ങൾ സംസാരിക്കുന്നുവെന്നാണ് പലരും ആക്ഷേപം ഉന്നയിക്കുന്നത്. ക്രിക്കറ്റ്‌ കമന്റേറ്ററായി സംസാരിക്കവേയാണ് താരം ഒരു ചോദ്യത്തിന് മറുപടിയായി ഒരു അഭിപ്രായം പങ്കുവെച്ചതും ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നതും.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

റെയ്‌ന എപ്രകാരമാണ് ദക്ഷിണേന്ത്യൻ സംസ്കാരം ഇത്രയേറെ മികച്ച രീതിയിൽ പിന്തുടരുന്നത് എന്നുള്ള ചോദ്യത്തിന് താനും ബ്രാഹ്മണനാണെന്നുള്ള മറുപടി റെയ്‌ന നൽകിയത്. നിമിഷ നേരങ്ങളിൽ ചർച്ചയായി മാറിയ ഈ സംഭവത്തിന്‌ പിന്നാലെയാണ് ജഡേജയുടെ ട്വീറ്റ്. നിങ്ങൾ ഇരുവരും ഇന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്ന താരങ്ങളാണ് എന്നും പല ആരാധകരും വിമർശിക്കുന്നു. കൂടാതെ പല താരങ്ങളും ഇത്തരത്തിൽ വിവാദം സൃഷ്ടിക്കുന്ന വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും ആരാധകർ അഭിപ്രായപെടുന്നു.

Scroll to Top