ചെന്നൈയ്ക്ക് സൂപ്പർ ലോട്ടറി, 4 കോടി രൂപയ്ക്ക് ധോണിയെ നിലനിർത്താം. 2025ലും കളിക്കുമെന്ന് ഉറപ്പ്.

dhoni walk

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലനിർത്തൽ പോളിസിയെ സംബന്ധിച്ച അവസാന തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്തുവിട്ടത്. നേരത്തെ മെഗാ ലേലങ്ങൾക്ക് മുൻപായി 4 താരങ്ങളെ മാത്രമായിരുന്നു ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിർത്താൻ സാധിച്ചിരുന്നത്.

എന്നാൽ ഈ തീരുമാനം ഇപ്പോൾ ബിസിസിഐ മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച ബാംഗ്ലൂരിൽ ചേർന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ, ഒരു ടീമിന് നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം ആറാക്കി ഉയർത്തിയിട്ടുണ്ട്. ഈ 6 പേരിൽ ഒരു അൺക്യാപ്ട് കളിക്കാരനായിരിക്കണം. മറ്റ് 5 താരങ്ങളിൽ ഇന്ത്യൻ- വിദേശ താരങ്ങളും ഉൾപ്പെടും.

ഇത്തരത്തിൽ ടീമുകൾ നിലനിർത്തുന്ന 5 പേരിൽ ആദ്യം 3 താരങ്ങൾക്ക് നൽകേണ്ട തുകയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ടീമുകൾ നിലനിർത്തുന്ന ഏറ്റവും പ്രധാന താരത്തിന് 18 കോടി, രണ്ടാം താരത്തിന് 14 കോടി, മൂന്നാം താരത്തിന് 11 കോടി എന്നിങ്ങനെയാണ് നൽകേണ്ടത്. അൺക്യാപ്ഡ് താരങ്ങൾക്ക് 4 കോടി രൂപ മാത്രം നൽകി നിലനിർത്താനും ഫ്രാഞ്ചൈസികൾക്ക് സാധിക്കും.

ഈ നിയമം ഏറ്റവും ഗുണകരമായി മാറിയിരിക്കുന്നത് ചെന്നൈ സൂപ്പർ കിങ്സിനാണ്. പഴയ ഐപിഎൽ നിലനിർത്തൽ നിയമം തിരിച്ചുവന്നതോടെ മഹേന്ദ്രസിംഗ് ധോണിയെ ചെറിയ തുകയ്ക്ക് സ്വന്തമാക്കാൻ ചെന്നൈയ്ക്ക് സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് 5 വർഷങ്ങൾ പിന്നിട്ട താരങ്ങളെ അൺക്യാപ്ഡ് കളിക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തും എന്നായിരുന്നു പഴയ നിയമം. ഇത് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

ഇതോടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് തന്നെ ചെന്നൈയ്ക്ക് തങ്ങളുടെ പ്രധാന താരമായ മഹേന്ദ്രസിംഗ് ധോണിയെ നിലനിർത്താൻ സാധിക്കും. ഇത്തവണത്തെ മെഗാ ലേലത്തിന് മുൻപ്, ഈ നിയമം തിരികെ കൊണ്ടുവരണമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. 2021 ഐപിഎല്ലിന് മുമ്പായി ഈ നിയമം നിലനിന്നിരുന്നു. എന്നാൽ അന്ന് ഒരു ടീമുകളും ഇത് ഉപയോഗിക്കാതെ വന്നതോടെയാണ് ഒഴിവാക്കിയത്. പക്ഷേ ഈ തീരുമാനം ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് വളരെ ഗുണകരമായി മാറിയിരിക്കുകയാണ്.

2022ലെ മെഗാ ലേലത്തിൽ 12 കോടി രൂപയ്ക്കായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ധോണിയെ നിലനിർത്തിയത്. 2020ൽ മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. അതിനാൽ, അടുത്തവർഷം ധോണി വിരമിച്ചിട്ട് 5 വർഷങ്ങൾ പിന്നിടും. അതുകൊണ്ടുതന്നെ ധോണി ഒരു അൺക്യാപ്ഡ് താരമായി മാറും. ഇങ്ങനെയെങ്കിൽ 4 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക. അതായത് മുൻ പ്രതിഫലത്തിൽ നിന്ന് 66.67% തുക കുറവിന് ധോണിയെ ചെന്നൈ സൂപ്പർ കിങ്സിന് നിലനിർത്താം. ഇത് ചെന്നൈയെ സംബന്ധിച്ച് വലിയ മേൽക്കൈ നൽകുന്നത്.

Scroll to Top