രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; സൂപ്പർ താരം ടീം വിട്ടു

ഐപിഎല്ലിൽ രണ്ടാം എലിമിനേറ്റർ കളിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഡാരിൽ മിച്ചൽ രാജസ്ഥാൻ റോയൽസ് നിരയിൽ ഉണ്ടാകില്ല. മെയ് 26ന് ആരംഭിക്കുന്ന കൗണ്ടി സെലക്ട് ഇലവനെതിരായ ടൂർ ഗെയിംസിന് മുന്നോടിയായി ടീമിനൊപ്പം ചേരാനാണ് ന്യൂസിലാൻഡ് ഓൾറൗണ്ടർ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്.

ജൂൺ രണ്ടു മുതൽ 27 വരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലാൻഡ് ടീമിൽ താരം ഇടം നേടിയിരുന്നു. താരത്തിൻ്റെ സേവനത്തിന് നന്ദിപറഞ്ഞുകൊണ്ട് സംഗക്കാര രംഗത്തുവന്നു.

images 2022 05 25T193024.070

“സുഹൃത്തുക്കളെ , ഡാരിൽ തുടക്കം മുതലേ നമ്മുടെ കൂടെയുണ്ട്. ഈ ഗ്രൂപ്പിനെ ഒരുപാട് സഹായിക്കാൻ അവന്‌ സാധിച്ചിട്ടുണ്ട്. ടീമിനെ മൊത്തത്തിൽ പ്രചോദനം ചെയ്യാനുള്ള അവന്റെ കഴിവിനെ അഭിനന്ദികാതെ വയ്യ. എല്ലാവരോടും ടീമിനായി മാക്സിമം ചെയ്യാൻ നമ്മൾ പറഞ്ഞിരുന്നു, അത് ഡാരിൽ ചെയ്തു, നന്ദി.”-സംഗക്കാര പറഞ്ഞു.

images 2022 05 25T193039.635

ഈ വർഷം നടന്ന മെഗാ ലേലത്തിലൂടെ ആയിരുന്നു രാജസ്ഥാൻ റോയൽസ് താരത്തെ ടീമിലെത്തിച്ചത്. ആദ്യ മത്സരങ്ങളിൽ ഒന്നും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ കിട്ടിയ രണ്ടു മത്സരങ്ങളിലും അത് മുതലാക്കാനും താരത്തിന് സാധിച്ചില്ല.