സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം വക കോവിഡ് പോരാട്ടത്തിന് 30 കോടി : കയ്യടിച്ച് ക്രിക്കറ്റ് ലോകം

929038 kaviyakkr

ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുകയാണ് .ദിനം പ്രതി  നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഈ സാഹചര്യത്തിൽ ഒട്ടേറെ വെല്ലുവിളികളാണ് നാം നേരിടുന്നത് .
നേരത്തെ താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഐപിൽ സീസൺ ഉപേക്ഷിക്കുവാൻ ബിസിസിഐ തീരുമാനിച്ചിരുന്നു .സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പിന്നീട് നടത്താം എന്നാണ് ബിസിസിഐ ആലോചന .

എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഐപിഎല്ലിലെ പ്രമുഖ ടീമുകളിലൊന്നായ  സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പുതിയ പ്രഖ്യാപനമാണ് .ഹൈദരാബാദിന്‍റെ ഉടമകള്‍ കൊവിഡ് ദുരിതാശ്വാസത്തിന് 30 കോടി രൂപയുടെ  അടിയന്തര സഹായം പ്രഖ്യാപിച്ചത്  വളരെയേറെ  ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത് . കൊവിഡ് ബാധിതര്‍ക്ക് ഓക്‌സിജനും മരുന്നും എത്രയും വേഗം  എത്തിക്കുന്ന  സന്നദ്ധസംഘടകളുടേയും കേന്ദ്ര :സംസ്ഥാന സർക്കാരുകളുടെയും വിവിധ പദ്ധതികൾക്കായിട്ടാണ് ടീം പണം കൈമാറുക .

അതേസമയം ഇതിപ്പോൾ ആദ്യമായിട്ടല്ല ഇന്ത്യക്ക് നേരെ സഹായഹസ്തവുമായി ക്രിക്കറ്റ്  ലോകം വന്നത്  നേരത്തെ ഓസ്‌ട്രേലിയന്‍  ഫാസ്റ്റ് ബൗളർ  പാറ്റ് കമ്മിന്‍സാണ്(50,000 ഡോളര്‍) സഹായ ധനം പ്രഖ്യാപിച്ചത് ഏറെ ചർച്ചയായി .
കമ്മിൻസ് പിന്നാലെ മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ ,ക്രിക്കറ്റ് ഓസ്‌‌ട്രേലിയ  എന്നിവരും സഹായധനം നൽകാം എന്ന് അറിയിച്ചിരുന്നു .ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സിന്‍റെ വിന്‍ഡീസ് താരം നിക്കോളാസ് പുരാനും സഹായം അറിയിച്ചിട്ടുണ്ട്. 

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ കോഹ്ലിയും ഭാര്യ അനുഷ്‌കയും ചേർന്ന് ആരംഭിച്ച കോവിഡ് ധന സമാഹരണ ക്യാംപയിൻ ഏറെ ശ്രദ്ധേയമായിരുന്നു .
ഇരുവരും ചേര്‍ന്ന് 2 കോടി രൂപയും സംഭാവന നൽകി .ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറുമെന്ന് ബിസിസിഐ പ്രതിനിധികൾ മുൻപേ വ്യക്തമാക്കിയതാണ് .

Scroll to Top