പ്രതിഫലം കൂട്ടി ചോദിച്ചു. റാഷീദ് ഖാന പുറത്താക്കി സണ്‍റൈസേഴ്സ് ഹൈദരബാദ്.

ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായുള്ള താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരബാദ് സ്പിന്നര്‍ റാഷീദ് ഖാനെ ഒഴിവാക്കി. നായകന്‍ കെയിന്‍ വില്യംസണ്‍, അണ്‍ക്യാപ്ഡ് താരങ്ങളായ അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയാണ് നിലനിര്‍ത്തിയത്.

പ്രതിഫലം സബംന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാതെ വന്നതോടെയാണ് റാഷീദ് ഖാനെ നിലനിര്‍ത്തേണ്ട എന്നു തീരുമാനിച്ചത്. നിലനിര്‍ത്തുമ്പോള്‍ ഒന്നാമത്തെ താരമായി നിലനിര്‍ത്തണം എന്നായിരുന്നു റാഷീദ് ഖാന്‍റെ ആവശ്യം. എന്നാല്‍ ടീം മാനേജ്മെന്‍റ് ഈ ആവശ്യം നിരസിച്ചു.

ടി20 ഫോര്‍മാറ്റിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അഫ്ഗാന്‍ താരം റാഷീദ് ഖാന്‍. ഐപിഎല്‍ കരിയറില്‍ 76 മത്സരങ്ങളില്‍ 93 വിക്കറ്റാണ് വീഴ്ത്തിയത്. റാഷീദ് ഖാനെ നിലനിര്‍ത്താതിരുന്ന മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

മറ്റൊരു വിമര്‍ശന വിധേയമായ ഒരു തീരുമാനവും സണ്‍റൈസേഴ്സ് ഹൈദരബാദ് എടുത്തിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പ്ലേയിങ്ങ് ഇലവനില്‍ നിന്നും പുറത്താകുകയം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് നേടിയാണ് വാര്‍ണര്‍, ഹൈദരബാദ് മാനേജ്മെന്‍റ് തെറ്റ് മനസ്സിലാക്കി കൊടുത്തത്.