ഞാൻ പരിശീലകനായി ഇതുവരെ വന്നിട്ടില്ല :കാരണം തുറന്ന് പറഞ്ഞ് സുനിൽ ഗവാസ്‌ക്കർ

IMG 20210604 083024

ലോകക്രിക്കറ്റിലേക്ക് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സമ്മാനിച്ച ഇതിഹാസ ഓപ്പണറാണ് സുനിൽ ഗവാസ്‌ക്കർ.ടെസ്റ്റിലും ഒപ്പം ഏകദിന ക്രിക്കറ്റിലും അനവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരം തന്റെ ക്രിക്കറ്റ്‌ അനുഭവങ്ങൾ വിശദീകരിക്കുകയാണ് ഇപ്പോൾ. ആരാധകർക്കൊപ്പം തന്റെ ജീവിതത്തിലെ വളരെ പ്രധാന ഓർമ്മകൾ പങ്കുവെച്ച താരം എന്താണ് ഇതുവരെ ഒരു ടീമിന്റെ പോലും കോച്ചായി എത്തുവാൻ മനസ്സ് കാണിക്കാത്തതിന്റെ കാരണം എന്നും തുറന്ന് പറഞ്ഞു. കരിയറിൽ ബാറ്റിംഗ് റെക്കോർഡുകളിൽ എല്ലാം ഇന്ത്യൻ സാന്നിധ്യമായി മാറിയ താരം പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററാണ് ഇപ്പോൾ.

ക്ലാസ്സിക് ബാറ്റിങ്ങാൽ ഏറെ പ്രശസ്തി നേടിയ ഗവാസ്‌ക്കർ വിരമിക്കലിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുഖ്യ കോച്ചിംഗ് റോളിലേക്ക് വരെ എത്തുമെന്ന് ക്രിക്കറ്റ്‌ ആരാധകർ പലരും കരുതിയെങ്കിലും ഗവാസ്‌ക്കർ പക്ഷേ ആ റോളിന് വലിയ പ്രാധാന്യം നൽകിയില്ല.പരിശീലകനായി മാറുന്നതിനെ കുറിച്ച് കരിയറിൽ ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലയെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം.

“ക്രിക്കറ്റിൽ ഞാൻ ഒരിക്കലും കാര്യങ്ങളെ സൂഷ്മമായി പഠിച്ചിരുന്ന ഒരാളല്ല.ഓരോ പന്തുകളും കളിക്കുന്ന കാലത്തും ഞാൻ നിരീക്ഷിക്കാറില്ല.ഞാൻ കളിക്കുന്ന കാലം മുഴുവനും മത്സരങ്ങൾ കണ്ടിരിക്കാറില്ല എന്നതാണ് സത്യം.പുറത്തായ ശേഷം എന്തേലും വായിക്കുവാനും ഒപ്പം പല കത്തുകൾക്ക് മറുപടി നൽകുവാനും ഞാൻ ശ്രമിക്കാറാണുള്ളത്.എന്റേ ഒരു അഭിപ്രായത്തിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ നിരീക്ഷിക്കുന്ന ഒരാൾക്കേ സെലക്ടർ അല്ലേൽ കോച്ച് എന്നൊരു റോളിൽ എത്താൻ കഴിയൂ ” സുനിൽ ഗവാസ്‌ക്കർ വാചാലനായി.

Read Also -  ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.
Scroll to Top