ഇന്ത്യ ഇംഗ്ലണ്ടിനെ പോലെ ചെയ്യണം :അഞ്ചാം ടെസ്റ്റിനായി വാദിച്ച് സുനിൽ ഗവാസ് ക്കർ

ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഉപേക്ഷിക്കപ്പെട്ടത് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ സമ്മാനിച്ചത് ഒരു വമ്പൻ തിരിച്ചടിയായിരുന്നു. ആരാധകരെ എല്ലാം ആവേശത്തിലാക്കിയ ടെസ്റ്റ്‌ പരമ്പരയിൽ നാലാം ടെസ്റ്റ്‌ ഇന്ത്യ ജയിച്ച് പരമ്പരയിൽ 2-1ന് മുൻപിലെത്തി എങ്കിലും അഞ്ചാം ടെസ്റ്റ്‌ മത്സരം ക്രിക്കറ്റ് പ്രേമികൾ എല്ലാം കാത്തിരുന്നതാണ്. ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ അഞ്ചാം ടെസ്റ്റ്‌ ഭാവി എന്താകുമെന്നുള്ള ചർച്ചകൾ അടക്കം ഇപ്പോൾ സജീവമാണ്. അഞ്ചാം ടെസ്റ്റ്‌ ഉപേക്ഷിക്കാൻ ഇരു ടീമുകളും തയ്യാറല്ല. അഞ്ചാം ടെസ്റ്റ്‌ അടുത്ത വർഷം ഇന്ത്യൻ ടീം ലിമിറ്റഡ് ഓവർ പര്യടനം കളിക്കാൻ എത്തുമ്പോൾ സംഘടിപ്പിക്കാം എന്നുള്ള ഓഫർ ഇതിനകം ബിസിസിഐ മുൻപോട്ട് വെച്ച് കഴിഞ്ഞു. അതേസമയം ഈ നിർണായക അഭിപ്രായത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ ബോർഡ്‌ അംഗീകരിച്ച് മുൻപോട്ട് പോകാമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്

ഇക്കാര്യത്തിൽ സുപ്രധാന അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. “ഇന്ത്യൻ ടീം അഞ്ചാം ടെസ്റ്റ്‌ കളിക്കാനുള്ള ആഗ്രഹം അറിയിച്ചത് പ്രശംസനീയമാണ്. എല്ലാ കാലത്തും ക്രിക്കറ്റ്‌ മുൻപോട്ട് പോകണം. നേരത്തെ 2008ലെ പര്യടനം സമയം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ കാണിച്ച ആ മികച്ച പ്രവർത്തി നമ്മളും ഓർക്കണം. അടുത്ത വർഷം ഇന്ത്യൻ ടീം ലിമിറ്റഡ് ഓവർ പരമ്പരകൾ കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. അതിനും ഒപ്പം അഞ്ചാം ടെസ്റ്റ്‌ കളിക്കാവുന്നതാണ്. നമ്മൾ ഇത്തരത്തിൽ ഒരു വിഷയത്തിൽ മുൻപ് കെവിൻ പിറ്റേഴ്സൺ നയിച്ച ഇംഗ്ലണ്ട് ടീം കാണിച്ച ആത്മാർത്ഥത കൂടി ഓർക്കണം “ഗവാസ്ക്കർ ഓർമിപ്പിച്ചു.

2008 ലെ ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ്‌, ഏകദിന പരമ്പരകൾ ഉൾപ്പെട്ട ഇന്ത്യയിലെ പര്യടനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് മുംബൈയിലായി നടന്ന ഭീകരാക്രമണമാണ് പര്യടനത്തിന് കനത്ത തിരിച്ചടിയായി മാറിയത്. എന്നാൽ കുറച്ച് ആഴ്ചകൾ ശേഷം ബാക്കിയുള്ള ടെസ്റ്റ്‌ മത്സരങ്ങൾ അടക്കം കളിക്കാനായി ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ തിരികെ എത്തി. ഇതാണിപ്പോൾ സുനിൽ ഗവാസ്ക്കർ വിശദമാക്കുന്നത്.

“അവസരം ലഭിക്കുന്നത് പോലെ നമ്മൾ അഞ്ചാം ടെസ്റ്റ്‌ കളിക്കാനായി ഇംഗ്ലണ്ടിൽ പോകണം.2008ലെ ആക്രമണത്തിന് ശേഷം കെവിൻ പിറ്റേഴ്സൺ നയിച്ച ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ എത്തി കളിച്ചത് മറക്കുവാൻ ആർക്കാണ് കഴിയുക. അന്ന് ഞങ്ങളുടെ ജീവന് ഭീക്ഷണിയുണ്ട് പരമ്പര കളിക്കാനാവില്ല എന്നൊക്കെ ഇംഗ്ലണ്ട് ടീം പറഞ്ഞിരുന്നേലോ. പിറ്റേഴ്സൺ തന്റെ വിശ്വാസത്തിനൊപ്പം ടീമിനെയും തനിക്ക് ഒപ്പം കൊണ്ടുവന്നാണ് ആ ഒരു പരമ്പര കളിച്ചത് ” ഗവാസ്ക്കർ പറഞ്ഞു.