പാണ്ഡ്യയുടെ മണ്ടത്തരം കാരണമാണ് ഗുജറാത്ത് തോറ്റത്. മുൻ ഇന്ത്യൻ താരങ്ങളുടെ രൂക്ഷ വിമർശനം.

gt final

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ കാട്ടിയ മണ്ടത്തരം എടുത്തുകാട്ടി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. കലാശ പോരാട്ടത്തിൽ ഹർദിക് പാണ്ഡ്യ വരുത്തിയ പിഴവാണ് ഗുജറാത്തിനെ പരാജയത്തിലേക്ക് നയിച്ചത് എന്നായിരുന്നു സുനിൽ ഗവാസ്കർ പറഞ്ഞത്. മത്സരത്തിന്റെ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മോഹിത് ശർമ അതിമനോഹരമായിയാണ് ഓവറിലെ ആദ്യ 4 പന്തുകൾ എറിഞ്ഞത്. എന്നാൽ അതിനു ശേഷം ഹർദിക് പാണ്ഡ്യ മോഹിത്തുമായി സംസാരത്തിൽ ഏർപ്പെടുകയും ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനുശേഷം രണ്ടു പന്തുകളിലും മോഹിത് ബൗണ്ടറി വഴങ്ങുകയുണ്ടായി. ഇതിനെതിരെയാണ് സുനിൽ ഗവാസ്ക്കർ രംഗത്ത് വന്നിരിക്കുന്നത്.

അവസാന ഓവറിൽ നാലു പന്തുകളും വളരെ മനോഹരമായി എറിഞ്ഞ മോഹിത് ശർമയുടെ അടുത്തേക്ക് അഞ്ചാം പന്തിന് മുൻപായി വെള്ളം കൊടുത്തുവിട്ടതിനെയാണ് സുനിൽ ഗവാസ്കർ ചോദ്യം ചെയ്യുന്നത്. വെള്ളം കൊടുത്തുവിട്ട ആ സമയത്ത് ഹർദിക് മോഹിത് ശർമയുമായി ഇടപെടുകയുണ്ടായി. അതുവരെ മോഹിത് തന്റെ പദ്ധതിക്കനുസരിച്ച് വളരെ മനോഹരമായിയാണ് പന്തറിഞ്ഞതെന്നും, ഹർദിക്കിന്റെ ഉപദേശം വന്നതിനുശേഷമാണ് മോഹിത്തിന് പിഴവ് സംഭവിച്ചതെന്നുമാണ് സുനിൽ ഗവാസ്ക്കറുടെ പ്രസ്താവന. അതിനാൽതന്നെ ഇത്തരം പ്രവർത്തികൾ മൈതാനത്ത് ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഗവാസ്കർ പറയുന്നത്.

Read Also -  ഞാൻ കൊൽക്കത്തയ്ക്കായി കുറെ റൺസ് നേടിയിട്ടുണ്ട്, എന്നെ നിലനിർത്തണം. ആവശ്യവുമായി യുവതാരം.

“വെള്ളം കൊടുത്തുവിട്ട സമയത്തായിരുന്നു ഹർദിക്ക് മോഹിത്തിന്റെ അരികിലെത്തി സംസാരിച്ചത്. ആ സമയത്ത് മോഹിത്തിന്റെ താളം നഷ്ടമായി. അയാൾ മൈതാനത്തിന്റെ നാലുപാടും നോക്കുകയുണ്ടായി. ഒരു ബോളർ തന്റേതായ രീതിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോൾ അയാളോട് മറ്റാരും സംസാരിക്കാൻ പാടില്ല. കാരണം അത്തരം സംസാരങ്ങൾ അയാളെ മാനസികമായി ബാധിച്ചേക്കാം. അത്യാവശ്യമെങ്കിൽ ദൂരത്തുനിന്ന് നന്നായി പന്തെറിയൂ എന്ന് പറയാം. പക്ഷേ ബോളറുടെ അടുത്തെത്തി സംസാരിക്കുക എന്നത് ശരിയായ കാര്യമായി തോന്നുന്നില്ല.”- സുനിൽ ഗവാസ്കർ പറയുന്നു.

മുൻപ് ഇന്ത്യൻ മുൻ താരം വീരേന്ദർ സേവാഗ് ഹർദിക് പാണ്ഡ്യയുടെ ഈ പ്രവർത്തിയെ വിമർശിച്ചിരുന്നു. തുടർച്ചയായി യോർക്കറുകൾ എറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബോളർക്ക് എന്ത് ഉപദേശം നൽകാനാണ് ഹർദിക് പാണ്ട്യ അടുത്തേക്ക് ചെന്നത് എന്നായിരുന്നു സേവാഗിന്റെ ചോദ്യം. എന്തായാലും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഹർദിക് പാണ്ഡ്യക്കെതിരെ ഇക്കാര്യത്തിൽ ഉയർന്നിട്ടുള്ളത്.

Scroll to Top