ഇന്ത്യൻ യുവനിരയുടെ മാജിക്; പരമ്പരവിജയത്തെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ


ഇന്ത്യൻ ക്രിക്കറ്റിലെ യുവത്വത്തിന്റെ കരുത്തിനെ വാനോളം പുകഴ്ത്തി  മുൻ ഇന്ത്യൻ ഇതിഹാസ താരം  സുനിൽ ഗവാസ്‌ക്കർ രംഗത്തെത്തി . ഗാബ്ബയിൽ ഓസ്‌ട്രേലിയയെ  തോൽപ്പിച്ച്‌  പരമ്പര വിജയം കരസ്ഥമാക്കി  വീണ്ടും  ബോർഡർ-ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ നിശ്ചയദാർഢ്യത്തെയാണ് ക്രിക്കറ്റ് ഇതിഹാസം പ്രശംസിച്ചത്.

ഈ വിജയം ഇത് തീർത്തും അമ്പരപ്പിക്കുന്ന ഒരു  മാജിക് പ്രകടനമാണ് .  ഇവരെല്ലാവരും ആ  കളി എങ്ങനെയെങ്കിലും  ജയിക്കുവാൻ വേണ്ടി വന്നവരല്ല . അവർ കളിക്കളത്തിൽ  തീരുമാനിച്ചിറങ്ങിയത് ചരിത്രം രചിക്കാനായിരുന്നു. യുവ ഇന്ത്യ അത് കാണിച്ചു തന്നു. അവർ ഭയപ്പെട്ടില്ല’ ഗവാസ്‌ക്കർ പ്രതികരിച്ചു.

പൂജാരയുടെ മത്സര പരിചയവും പ്രതിരോധ  മികവും  പ്രത്യേകം എടുത്തുപറഞ്ഞ മുൻ ഇന്ത്യൻ നായകൻ  നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിനെ നേരത്തേ ഇറക്കാൻ തീരുമാനിച്ച നായകൻ  രഹാനെയുടെ തീരുമാനത്തെ അതിഗംഭീരം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ എന്തുകൊണ്ടും രഹാനെ അനുയോജ്യനെന്ന് പറഞ്ഞ ഗവാസ്‌ക്കർ നയിച്ച മൂന്ന് ടെസ്റ്റിൽ രണ്ടു വിജയം എന്നത് നിസ്സാരമല്ലെന്നും ചൂണ്ടിക്കാട്ടി.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

ബാറ്റിങ്ങിലെ  ശക്തമായ പ്രകടനത്തിനൊപ്പം ബൗളിംഗിലെ ഇന്ത്യൻ യുവനിരയുടെ ആക്രമണ വീര്യത്തെയും  ഗവാസ്‌ക്കർ എടുത്തുപറഞ്ഞു. മുഹമ്മദ് സിറാജും, ഷാർദ്ദുലും, ടി.നടരാജനും ഇന്ത്യക്ക്  ഭാവിയിലേക്ക് നൽകുന്നത് വലിയ പ്രതീക്ഷ. ഒപ്പം നാലാം ടെസ്റ്റിൽ ബാറ്റിംഗ് മികവ് കാണിച്ച വാഷിംഗ്ടൺ സുവന്ദറിനേയും ഷാർദ്ദൂൽ താക്കൂറിനെയും സുനിൽ  ഗവാസ്‌ക്കർ പ്രശംസിച്ചു.

Scroll to Top