ലോകകപ്പിന് മുൻപ് അവൻ വരണം : ഭുവിക്ക് പകരം താരത്തെ നിർദ്ദേശിച്ച് ഗവാസ്ക്കർ

333543

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിലെ തോൽവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം നിരാശയാണ് സമ്മാനിക്കുന്നത്. കരുത്തരായ ഇന്ത്യൻ ടീമിന് ഒരിക്കൽ കൂടി പരമ്പര നഷ്ടം സംഭവിക്കുമ്പോൾ നായകനായ ലോകേഷ് രാഹുലിനും എതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.ഏകദിന നായകനായി എത്തിയ രാഹുലിന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നാണ് മുൻ താരങ്ങൾ അടക്കം വിലയിരുത്തുന്നത്.എന്നാൽ ഇന്ത്യൻ ടീമിൽ വരാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി കൊണ്ടുവരേണ്ട ഒരു സുപ്രധാന മാറ്റത്തെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം ഗവാസ്ക്കർ. സീനിയർ പേസർ ഭുവനേശ്വർ കുമാറിന്റെ മോശം ഫോമിൽ ആശങ്ക അറിയിച്ച സുനിൽ ഗവാസ്ക്കർ അദ്ദേഹത്തിന് പകരം പേസറെ നിർദ്ദേശിക്കുകയാണ് മുൻ താരം. യുവ പേസർ ദീപക് ചാഹറിനാണ്‌ ഇന്ത്യൻ ടീം ധാരാളം അവസരങ്ങൾ ഇനി നൽകേണ്ടതെന്ന് പറഞ്ഞ സുനിൽ ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി.

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ട് ഏകദിന മത്സരത്തിലും പൂർണ്ണമായ നിരാശയാണ് പേസർ ഭുവി നൽകിയത്. ഒന്നാം ഏകദിനത്തിൽ 64 റൺസ്‌ വഴങ്ങിയ ഭുവി രണ്ടാമത്തെ ഏകദിന മത്സരത്തിൽ 67 റൺസ്‌ വഴങ്ങി. ഒപ്പം താരം പരമ്പരയിൽ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല.” ഭുവിയെ നമുക്ക് എല്ലാം അറിയാം. അദ്ദേഹം നമുക്ക് അനേകം ജയങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സ്റ്റാർ ബൗളർ തന്നെയാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ഭുവിക്ക് തന്റെ പഴയ മികവിലേക്ക് എത്താൻ സാധിക്കുന്നില്ല. അദ്ദേഹം ന്യൂബോളിൽ അടക്കം പരാജയമായി മാറുന്നുണ്ട് ” സുനിൽ ഗവാസ്ക്കർ നിരീക്ഷിച്ചു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

” ഫ്രാഞ്ചസി ക്രിക്കറ്റിൽ അടക്കം ഭുവിക്ക്‌ തന്റെ പഴയ പ്രതാപത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.തുടക്കത്തിൽ അദ്ദേഹം മനോഹരമായി എറിയാറുണ്ട് എങ്കിലും പിന്നീട് മിഡിൽ ഓവറിലും അവസാന ഓവറിലും എല്ലാം അദ്ദേഹം റൺസ്‌ വേഗം നൽകുകയാണ്. ഇപ്പോൾ പഴയത് പോലെ യോർക്കറും സ്ലോ ബോൾ ഒന്നും തന്നെ ഭൂവിക്ക് എറിയാൻ സാധിക്കുന്നില്ല.അത് കൊണ്ട് തന്നെ ഇതാണ് ഭൂവിക്ക് പകരം മറ്റൊരു താരത്തെ തിരഞ്ഞെടുക്കാനുള്ള അവസരമായി ഞാൻ കാണാനുള്ള കാരണം ” സുനിൽ ഗവാസ്ക്കർ തന്റെ അഭിപ്രായം വ്യക്തമാക്കി.

“എപ്പോഴും ബൗളർമാരെ എതിർ ടീം പഠിക്കാറുണ്ട്. അതിനാൽ തന്നെ ഭുവിക്ക് പകരം മറ്റൊരു ഓപ്ഷനായി നമ്മൾ സമയം കണ്ടെത്തണം.ഇനി എന്റെ അഭിപ്രായത്തിൽ ദീപക് ചഹാറിനുള്ള അവസരമാണ്. ഭുവിയെ പോലൊരു ബൗളർ തന്നെയാണ് അവൻ. അവനും ന്യൂബോളിൽ തിളങ്ങാൻ സാധിക്കും. കൂടാതെ ലോവർ ഓർഡറിൽ ദീപക് ചഹാറിന് തിളങ്ങാൻ സാധിക്കും “സുനിൽ ഗവാസ്ക്കർ അഭിപ്രായം തുറന്ന് പറഞ്ഞു.

Scroll to Top