ഒറ്റകയ്യില്‍ അതിവേഗം പറന്നുപിടിച്ച് സുചിത് : കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസൺ മത്സരങ്ങൾ എല്ലാം വളരെ ഏറെ ആവേശപൂർവമാണ് പുരോഗമിക്കുന്നത് നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ മാത്രം ഐപിൽ പ്ലേഓഫ്‌ യോഗ്യതക്ക്‌ കൂടി അരികിൽ എത്തി നിൽക്കുമ്പോൾ മറ്റുള്ള ടീമുകൾ എല്ലാം പ്ലേഓഫ്‌ പ്രതീക്ഷകൾ സജീവമാക്കുവാൻ എല്ലാ മത്സരവും ജയിക്കണം എന്നൊരു സ്ഥിതിവിശേഷം നേരിടുകയാണ്. ഐപില്ലിൽ സൂപ്പർ സാറ്റർഡേയിലെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് എതിരെ വളരെ മികച്ച തുടക്കമാണ് ഹൈദരാബാദ് ടീം ബൗളർമാർ സമ്മാനിച്ചത്. ആദ്യ ഓവർ മുതൽ പഞ്ചാബ് കിംഗ്സ് ബാറ്റിങ് നിരക്ക്‌ വെല്ലുവിളി ഉയർത്തിയ ഹൈദരാബാദ് ബൗളർമാർ വെറും ചെറിയ സ്കോറിൽ ലോകേഷ് രാഹുലിന്റെ ടീമിനെ ഒതുക്കി

എന്നാൽ ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ വൈറലായി മാറുന്നത് മത്സരത്തിൽ സൺ‌റൈസേഴ്സ് ഹൈദരാബാദ് താരം സൂചിത് പിടിച്ച ഒരു സൂപ്പർ ക്യാച്ചാണ്. പഞ്ചാബ് കിംഗ്സിന് എതിരായ ഈ ഒരു മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കാതെ പോയ താരത്തിന് പക്ഷേ ഐപിൽ ചരിത്രത്തിലേ എക്കാലത്തെയും മികച്ച ക്യാച്ചുകളില്‍ ഒന്നാണ് ഇപ്പോൾ സ്വന്തമാക്കാൻ കഴിഞ്ഞത്. ഒരുവേള പഞ്ചാബ് ടീമിനെയും കൂടാതെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും അമ്പരപ്പിച്ച സുചിത്തിന്റെ ഈ ക്യാച്ചിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തി കഴിഞ്ഞു.

നേരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെ താരമായ സൂചിത് കഴിഞ്ഞ ഐപിൽ സീസൺ മുതൽ ഹൈദരാബാദ് ടീമിലെ താരമാണ്. ജെയ്സൺ ഹോൾഡർ എറിഞ്ഞ പന്തിൽ ദീപക് ഹൂഡ അടിച്ച പവർഫുൾ ഷോട്ടാണ് സൂചിത് വളരെ അനായസം അതിവേഗം കൈകളിൽ ഒതുക്കിയത് സൈഡിലേക്ക് ചാടി പറന്നാണ് സൂചിത് ഈ ക്യാച്ച് പിടിച്ചത്. ടോസ് നേടി ഹൈദരാബാദ് ടീമിനായി ജെയ്സൺ ഹോൾഡർ മൂന്നും ഭുവി, സന്ദീപ് ശർമ്മ, റാഷിദ്‌ ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി