ജയത്തിൽ ആരും വാഴ്ത്താതെ പോകുന്ന മുംബൈ ഹീറോ: രക്ഷകൻ തിവാരി

170 ന് അടുത്ത് വരുന്ന മത്സരങ്ങൾക്ക് ഇപ്പുറവും അയാൾ തന്റെ ആദ്യ ടി :20 മാൻ ഓഫ് ദി മാച്ച് പദവി വീണ്ടും വീണ്ടും ആകാംക്ഷയുടെ അന്വേഷിക്കുകയാണ്. പക്ഷേ ഇതിനിടയിലും ഒരുപാട് മികച്ച ഇന്നിങ്സുകൾ കടന്ന് പോകുമ്പോഴും ഈ മത്സരത്തിന്റെ പ്രാധാന്യവും സന്ദർഭവും കണക്കിലെടുക്കുമ്പോൾ ഓർമയിൽ ഈ 37 പന്തിൽ നേടിയ 45 നോളം മികച്ച ഒരു സൗരഭ് സ്‌പെഷ്യൽ ഇന്നിങ്സ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടിരിക്കുന്നു.

20210929 003832

പണ്ടെന്നോ നീളൻ മുടിയും,ജാർഘണ്ടിന്റെ പശ്ചാത്തലവുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ തെളിമലേക്ക് ആ ഇടങ്കയ്യൻ കടന്ന് വരുമ്പോൾ അടുത്ത  മഹേന്ദ്ര സിംഗ് ധോണിയെന്നുമെല്ലാം പക്ഷേ പിന്നീട്  എപ്പോഴൊക്കെയോ ഐപിൽ ക്രിക്കറ്റിൽ രംഗം തകർത്ത് വാണപ്പോഴൊക്കെ ക്രിക്കറ്റ് പ്രേമികൾ പലരും തന്നെ പകരം വെക്കാനില്ലാത്ത പ്രതിഭയെന്നുമൊക്കെ വാഴ്ത്തിയിടത്ത് നിന്നും തന്റെ മികച്ച പ്രതിഭയുടെ നിഴൽ പോലും നൽകാതെ പിന്നോട്ട് നടക്കുമ്പോഴും,ഇന്ന് തന്റെ ടീമിന്റെ ജീവൻമരണ പോരാട്ടത്തിൽ,ആ നിലനിൽപ്പിന്റെ സ്വരമായിക്കൊണ്ട് സൗരഭ് തിവാരി ഇപ്പോഴും തന്റെ മികച്ച സാന്നിധ്യം അറിയിക്കുകയാണ് ഒരു വമ്പൻ Surprise Package ആവുകയാണ്  അയാൾ.

അതേസമയം ഒരുപാട് താരമൂല്യം ഒന്നും തന്നെ അവകാശപ്പെടാനില്ലാത്തത് കൊണ്ടും,സ്റ്റണ്ണിങ് ഫിസിക് ഇല്ലാത്തത് കൊണ്ടും അധികമാരും വാഴ്ത്തതെ പോകുന്ന മികച്ചൊരു ഇന്നിങ്സ്.
50*(40),5*(2),45(37) ഈ ഐപിഎല്ലിൽ അയാൾ മുംബൈയുടെ ബാറ്റിങ് നിര വമ്പൻ തകർച്ച നേരിടുമ്പോൾ എല്ലാം രക്ഷക്കാനായി എത്താറുണ്ട്.

കടപ്പാട് :Mk midhun Kumar (ക്രിക്കറ്റ് കാർണിവൽ )