വാർണറുടെ ആത്മകഥക്കായി കാത്തിരിക്കുന്നു : ബ്രോഡിന്റെ പരിഹാസം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

skysports stuart broad david warner 4733210

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസീസ് ടീമിന് ഏറ്റവും വലിയ നാണക്കേടായി മാറിയ സംഭവമാണ് പന്തുചുരണ്ടൽ വിവാദം .
ക്രിക്കറ്റിലെ ഏറെ മോശം സംഭവം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ഇന്ന് ഓസീസ് ക്രിക്കറ്റിനെ അലട്ടുന്ന ഒന്നാണ്. കുറച്ച് ദിവസങ്ങൾ മുൻപാണ് വിവാദത്തിൽ വിലക്ക് ലഭിച്ച ബാൻക്രോഫ്റ്റ് ഈ സംഭവത്തിൽ കൂടുതൽ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് പങ്കുണ്ട് എന്ന് തുറന്ന് പറഞ്ഞത് .ഇതോടെ വീണ്ടും വിവാദം വ്യാപക ചർച്ചയാവുകയും ഒപ്പം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്‌ ഇതേ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു .

എന്നാൽ ഇപ്പോൾ സംഭവത്തിൽ ഒരു രസകരമായ  പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പേസ് ബൗളർ ബ്രോഡ് .ഇംഗ്ലണ്ട് പേസ് ബൗളർ ബ്രോഡിന്റെ ഇതേ കുറിച്ചുള്ള പുതിയ  അഭിപ്രായം ക്രിക്കറ്റ് ലോകത്തും  വളരെ വൈറലായി കഴിഞ്ഞു .ഇനി ഭാവിയിൽ ക്രിക്കറ്റില്‍ നിന്ന്  വിരമിച്ചശേഷം ഡേവിഡ് വാര്‍ണര്‍ തന്റെ ക്രിക്കറ്റ് കരിയർ ബന്ധപ്പെടുത്തി ഒരു വലിയ  ആത്മകഥയെഴുതുകയാണെങ്കില്‍ അതില്‍ ഉറപ്പായും  പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടെന്നാണ്  ബ്രോഡിന്റെ  അഭിപ്രായം .

See also  അമ്പയർമാരെ കബളിപ്പിച്ച് മുംബൈ താരങ്ങൾ. കയ്യോടെ പിടിച്ച് ബിസിസിഐ. കടുത്ത ശിക്ഷ.

പന്തുചുരണ്ടൽ വിവാദം ഒരു വലിയ  കാലയളവിൽ ഓസീസ് ക്രിക്കറ്റിനെ ഏറെ പിടിച്ചു കുലുക്കും എന്നാണ് മുൻ ഓസീസ് ബൗളിംഗ് കോച്ച് അഭിപ്രായപ്പെട്ടത്.ഒപ്പം
ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു .

അതേസമയം പന്തുചുരണ്ടലിലെ ചില കാര്യങ്ങളും ബ്രോഡ് വിശദമാക്കി .
“ഓസ്ട്രേലിയന്‍ ടീമിനൊപ്പം ഞാന്‍ ഇതുവരെ  പന്തെറിഞ്ഞിട്ടില്ല. പക്ഷെ ജിമ്മി ആന്‍ഡേഴ്സണൊപ്പം  ഏറെ കാലയളവിൽ പന്തെറിഞ്ഞ അനുഭവം വെച്ച് പറഞ്ഞാൽ പന്തിൽ ഞാൻ എന്തേലും മാറ്റം വരുത്തിയാലോ അല്ലേൽ എന്തേലും പുതിയ  തരം
അടയാളം വന്നാലോ ആൻഡേഴ്സൺ അതിവേഗം അത് കണ്ടെത്തും .ഒപ്പം അദ്ദേഹത്തിന്റെ വക ചോദ്യങ്ങളും ഉറപ്പാണ്‌ ” ബ്രൊഡ്  വാചാലനായി .

Scroll to Top