സ്മിത്തിനെ കണ്ടം വഴി പായിച്ച് ജഡേജയുടെ റിപ്പർ ബോൾ!! ഇന്ത്യയ്ക്ക് ആശ്വാസം!!

ഓസ്ട്രേലിയക്കായി വൻമതിൽ തീർത്ത സ്റ്റീവ് സ്മിത്തിനെ ഒരു കിടിലൻ പന്തിൽ പുറത്താക്കി രവീന്ദ്ര ജഡേജ. ഓസ്ട്രേലിയക്കായി നിറഞ്ഞാടിയ സ്മിത്ത് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന സമയത്തായിരുന്നു ജഡേജ സ്മിത്തിന്റെ കുറ്റിതെറിപ്പിച്ചത്. ഇതോടെ 135 പന്തുകളിൽ 31 റൺസ് നേടിയ സ്മിത്ത് കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ ഓസ്ട്രേലിയക്കായി നിർണായ കൂട്ടുകെട്ടായിരുന്നു സ്മിത്ത് ഖവാജക്കൊപ്പം ചേർന്ന് ഉണ്ടാക്കിയത്. അതിനാൽ തന്നെ ഈ വിക്കറ്റ് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 64-ാംവറിലാണ് ജഡേജക്ക് മുൻപിൽ സ്മിത്ത് കീഴടങ്ങിയത്. ഓഫ് സ്റ്റമ്പിൽ വന്ന പന്ത് സ്മിത്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് യാതൊരു ടേണും കൂടാതെ നേരെ വന്ന് സ്മിത്തിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ടു. ശേഷം പാഡിൽ സ്പർശിച്ച ശേഷം സ്മിത്തിന്റെ കുറ്റി പിഴുതെറിയുകയാണ് ഉണ്ടായത്. ഇതോടെ 79 റൺസിന്റെ കൂട്ടുകെട്ടാണ് ജഡേജ തകർത്തെറിഞ്ഞത്. ഇന്ത്യയെ സംബന്ധിച്ച് വലിയ മുൻതൂക്കം തന്നെ ഈ വിക്കറ്റ് നൽകിയിട്ടുണ്ട്.

മത്സരത്തിൽ ബാറ്റിംഗിനനുകൂലമായ പിച്ചിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓസീസിന്റെ ആദ്യ രണ്ടു വിക്കറ്റുകൾ ചെറിയ ഇടവേളയിൽ വീഴ്ത്താൻ സാധിച്ചെങ്കിലും, ഉസ്മാൻ ഖവാജയും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിക്കായി കോട്ട തീർത്തു. ഇന്ത്യയുടെ ബോളിഗ് നിരയെ വളരെ സൂക്ഷ്മതയോടെയാണ് ഇരുവരും നേരിട്ടത്. നിലവിലെ സാഹചര്യത്തിൽ ആദ്യ ഇന്നിങ്സിൽ 350നു മുകളിൽ ഒരു സ്കോർ സ്വന്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

മറുവശത്ത് ഇന്ത്യൻ ബോളർമാർ പിച്ചിൽ പലപ്പോഴും പതറി. സ്പിന്നർമാർക്ക് പിച്ച് ആവശ്യമായ സഹായം നൽകിയില്ല എന്നതും വസ്തുതയാണ്. ഇന്ത്യക്കായി മുഹമ്മദ് ഷാമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്. മത്സരത്തിൽ ശക്തമായ നിലയിലാണ് ഓസ്ട്രേലിയ ഇപ്പോൾ.

Scroll to Top