ബെൻ സ്റ്റോക്സിനും ടീമിനും വെല്ലുവിളി : സ്റ്റാർക്കിനും കമ്മിൻസിനും എതിരെ അവർ എന്ത് ചെയ്യും

ലോക ക്രിക്കറ്റിൽ ഇതിനകം തന്നെ അത്ഭുതമായി മാറുകയാണ് ഇംഗ്ലണ്ട് ടീം. കിവീസ് മുൻ താരം മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീം കോച്ചിന്റെ കുപ്പായം അണിഞ്ഞ ശേഷം ബെൻ സ്റ്റോക്സ്സും സംഘവും കളിക്കുന്നത് അറ്റാക്കിങ് പോസിറ്റീവ് ക്രിക്കറ്റ്‌ ആണ്. മക്കല്ലവും ബെൻ സ്റ്റോക്സും ഇംഗ്ലണ്ട് ടീമിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വളരെ സമർഥമായി ബാസ്സ് ബോൾ തിയറി നടപ്പിലാക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീം. കിവീസിനെതിരായ ടെസ്റ്റ്‌ പരമ്പര 3-0ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീം ഇന്ത്യക്ക് എതിരെ നടന്ന അവസാന ടെസ്റ്റിലും അനായാസം ജയം സ്വന്തമാക്കിയിരുന്നു.

അവസാനം നടന്ന 4 ടെസ്റ്റ്‌ മത്സരങ്ങളിലും 250+ റൺസ്‌ വിജയലക്ഷ്യം അനായാസം മറികടന്ന ഇംഗ്ലണ്ട് ടീം ഏതൊരു എതിരാളികൾക്കും വലിയ ഭീക്ഷണിയാണ് ഉയർത്തുന്നത്.ഇംഗ്ലണ്ട് ടീമിന്റെ പുതിയ സമീപനം ക്രിക്കറ്റ്‌ ലോകത്ത് അടക്കം വലിയ ചർച്ചയായി മാറുകയാണ്. ഇപ്പോൾ ബാസ്സ്‌ ബോൾ തിയറിയെ പരിഹസിച്ച് എത്തുകയാണ് ഓസ്ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ട് ടീമിന്റെ ഈ തിയറിയെ നേരിടാൻ ഓസ്ട്രേലിയക്ക്‌ കഴിയുമെന്നാണ് സ്റ്റീവ് സ്മിത്തിന്‍റെ അഭിപ്രായം.

ezgif 3 b9363e9302

” ഇംഗ്ലണ്ട് ടീമിന്റെ കളി കാണാൻ രസകരമാണ്. ഷോട്ടുകൾ കളിക്കുന്നതാണ് അവരുടെ ഈ ശൈലി സവിശേഷത. എങ്കിലും അത്‌ സുസ്ഥിരമാണെന്ന് തോന്നുന്നില്ല.ഓപ്പണർ അലക്സ് ലീസിനെ പോലെയൊരു താരം പോലും ക്രീസിൽ നിന്നും ചാടി ഇറങ്ങി ഷോട്ടുകൾ കളിക്കുന്നുണ്ട്.പക്ഷേ അൽപ്പം ഗ്രാസുള്ള പിച്ചുകളിൽ ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും നിങ്ങൾക്ക് നേരെ പന്തെറിയുമ്പോൾ ഇത്തരത്തിൽ ബാറ്റ് ചെയ്യുവാൻ അവർക്കാകുമോ ? അപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാണാം “സ്റ്റീവ് സ്മിത്ത് വെല്ലുവിളിച്ചു.