ഓസ്ട്രേലിയയിൽ ലൈംഗികാതിക്രമ കേസിൽ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകെ അറസ്റ്റിൽ.

ലോകകപ്പിനായി ഓസ്ട്രേലിയയിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകെ അറസ്റ്റിൽ. പോലീസ് ലൈംഗികാതിക്രമ കേസിലാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കൻ താരത്തെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തത്.

ലോകകപ്പിൽ നിന്നും പുറത്തായ ശ്രീലങ്കയുടെ അവസാന മത്സരം ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. മത്സരം അവസാനിച്ച് തൊട്ടു പിന്നാലെയായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.ധനുഷ്ക ഗുണതിലകെ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം അധികൃതർ അറിയിച്ചു. യുവതിയെ ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു എന്നാണ് പറയുന്നത്.

000 32C99VZ


29കാരിയായ പരാതിക്കാരിയെ സിഡ്നിയിലെ റോസ്ബേയിലേ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത് എന്നാണ് പറയുന്നത്. പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ രണ്ടാം തീയതിയാണ്. താരത്തെ ടീം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. നാലോളം കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് അടക്കമുള്ള കുറ്റങ്ങളാണ് ധനുഷ്ക ഗുണതിലകക്കെതിരെ ചുമത്തിയിരിക്കുന്നത്.

06danushka gunathilaka

സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഭവ സ്ഥലത്ത് എത്തി വേറെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയുടെ പ്രാഥമിക റൗണ്ടിനുള്ള ടീമിൽ നിന്ന് പിന്തുടയയിലെ ഞരമ്പിലെ പരിക്കു കാരണം താരത്തെ ഒഴിവാക്കിയിരുന്നു. താരത്തിന് പകരം വേറെ ഒരാളെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഓസ്ട്രേലിയയിൽ ടീമിന്‍റെ കൂടെ ധനുഷ്ക ഗുണതിലകെ തുടരുകയായിരുന്നു.