യുവ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക. 4 വിക്കറ്റ് വിജയം

20210728 232032 1 scaled

ശ്രീലങ്ക – ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയ ശ്രീലങ്ക പരമ്പര സമനിലയിലാക്കി. 4 വിക്കറ്റിന്‍റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. അവസാന ഓവറില്‍ 8 റണ്‍സ് വേണമെന്നിരിക്കെ ധനജയ ഡീസില്‍വ – കരുണരത്ന എന്നിവര്‍ അനായാസം വിജയത്തിലെത്തിച്ചു.

ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും 34 പന്തില്‍ 40 റണ്‍സ് നേടിയ ധനജയ ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. 6 പന്തില്‍ 12 റണ്‍സ് നേടിയ കരുണരത്ന നിര്‍ണായകമായി. 36 റണ്‍സ് നേടിയ ഓപ്പണര്‍ ബനുകയാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

325070

ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു. 105 ന് 6 എന്ന നിലയില്‍ നിന്നുമാണ് ശ്രീലങ്ക വിജയം നേടിയെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്  നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്ലോ പിച്ചില്‍ 42 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ധവാനാണ് ടോപ്പ് സ്കോറര്‍. റുതുരാജും ധവാനും ഓപ്പണിങ് വിക്കറ്റിൽ ഏഴ് ഓവറിൽ 49 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.
325060

റുതുരാജ് 18 പന്തിൽ 21 റൺസ് നേടി പുറത്തായി. ധവാന് ശേഷം ക്രീസില്‍ എത്തിയ മലയാളി താരങ്ങളായ ദേവ്ദത്ത് പഠിക്കലും സഞ്ചു സാംസണും ഇന്ത്യയെ മുന്നോട്ട് നയിച്ചു.  23 പന്തിൽ ഒന്നു വീതം ഫോറും സിക്സും സഹിതം 29 റൺസെടുത്ത് ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കി. 13 പന്തിൽ ഏഴ് റൺസ് കണ്ടെത്താനേ സഞ്ജുവിന് കഴിഞ്ഞുള്ളൂ. 12 പന്തിൽ ഒമ്പത് റൺസെടുത്ത നിധീഷ് റാണ അവസാന ഓവറിൽ പുറത്തായി.

സ്ലോ പിച്ചില്‍ സ്പിന്‍ ബോളിംഗിലൂടെ ഇന്ത്യയെ ശ്രീലങ്ക വരിഞ്ഞു മുറുക്കുകയായിരുന്നു. ധഞ്ജയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹസരങ്ക, ഷനക, ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.  റുതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കൽ, ചേതൻ സക്കറിയ, നിധീഷ് റാണ എന്നിവരാണ് ഇന്ത്യക്കായി ഇന്ന് അരങ്ങേറിയത്.

Scroll to Top