വീണ്ടും ലങ്കക്ക് തിരിച്ചടി :സ്റ്റാർ പേസർ വിരമിച്ചു -ഞെട്ടലിൽ ആരാധകർ

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഇപ്പോൾ ടീം ഇന്ത്യക്ക് എതിരെ ടി :20 പരമ്പര നേടിയ ശ്രീലങ്കൻ ടീമിനെ വാനോളം പുകഴ്ത്തി സംസാരിക്കുകയാണ്. 8 ടി :20 പരമ്പരകൾ തുടർച്ചയായി ജയിച്ചുവന്ന ഇന്ത്യൻ ടീമിനെ ശ്രീലങ്ക 2-1നാണ് പരമ്പരയിൽ മികച്ച പ്രകടനത്തോടെ തോൽപ്പിച്ചത്. ആദ്യ മത്സരം തോറ്റ ശ്രീലങ്കൻ ടീം രണ്ടാം ടി :20 മത്സരത്തിൽ നാല് വിക്കറ്റിനും മൂന്നാം ടി :20യിൽ ഏഴ് വിക്കറ്റിനുമാണ് ജയിച്ചത്. ചരിത്ര പരമ്പര നേട്ടത്തിന് പിന്നാലെ ഏറെ ആവേശത്തോടെ ടി :20 ലോകകപ്പ് മത്സരങ്ങൾക്കായി പരിശീലനങ്ങളും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലങ്കൻ ടീമും എല്ലാ താരങ്ങളും. പക്ഷേ അവർക്ക് മറ്റൊരു തിരിച്ചടി നൽകിയാണ് സ്റ്റാർ പേസ് ബൗളർ വിരമിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു.

ഇന്ന് വളരെ അവിചാരിതമായി നടത്തിയ പ്രഖ്യാപന പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റ്‌ ഫോർമാറ്റുകളിൽ നിന്നെല്ലാം വിരമിക്കൽ തീരുമാനം ഇസ്രു ഉഡാന അറിയിച്ചു.തന്റെ കരിയറിന് ഇതോടെ അവസാനമായി എന്ന് പറഞ്ഞ താരം തനിക്ക് എല്ലാ കാലവും സപ്പോർട്ട് നൽകിയിട്ടുള്ള കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിനും നന്ദി അറിയിച്ചു. ഇന്ത്യക്ക് എതിരായ ഏകദിന, ടി :20 പരമ്പരകളുടെ ഭാഗമായിരുന്നു താരം പക്ഷേ മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്തതിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾ കേട്ടിരുന്നു.ഇന്ത്യക്ക് എതിരായ ടി :20 പരമ്പരയിൽ രണ്ട് മത്സരം കളിച്ച താരത്തിന് വിക്കറ്റുകൾ ഒന്നും നേടുവാൻ കഴിഞ്ഞില്ല.

അതേസമയം 21 ഏകദിനത്തിലും ഒപ്പം 35 ടി :20 മത്സരങ്ങളിലും ശ്രീലങ്കക്കായി കളിച്ചിട്ടുള്ള ഉഡാന 12 വർഷങ്ങൾ നീണ്ട കരിയറിനാണ് അവസാനം കുറിച്ചത്. ഐപിഎല്ലിൽ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേർസ് താരമാണ് ഇസ്രൂ ഉഡാന. താരം വരാനിരിക്കുന്ന സീസൺ ഐപില്ലിൽ കളിക്കാനാണ് സാധ്യതകൾ. ഏകദിന, ടി :20 ക്രിക്കറ്റിൽ നിന്നായി 45 വിക്കറ്റ് സ്വന്തമാക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ഏറെ മനോഹര ആക്ഷനിൽ പന്തെറിയുന്ന ഉഡാന മികച്ച ഒരുകൂട്ടം സ്ലോ ബോളുകൾ എറിയുവാൻ മിടുക്കനാണ്.