ചരിത്ര പരമ്പര ജയത്തിന് ബമ്പർ സമ്മാനവുമായി ലങ്കൻ ബോർഡ്‌ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

InShot 20210731 103546603 scaled

ഇന്ത്യ :ശ്രീലങ്ക ടി :20 പരമ്പരയിലെ മൂന്നാം മത്സരവും അവസാനിച്ചതോടെ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനാണ് അവസാനമായത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ പരമ്പരയിൽ രൂക്ഷ കോവിഡ് വ്യാപന സാഹചര്യമാണ് ഇരു ടീമുകളും നേരിടേണ്ടി വന്നത്.ഏകദിന പരമ്പര 2-1ന് ഇന്ത്യ നേടിയപ്പോൾ ടി :20 പരമ്പരയും അതേനാണയത്തിൽ തിരിച്ചടിച്ചാണ് 2-1ന് ശ്രീലങ്കൻ ടീം കരസ്ഥമാക്കിയത്.ആദ്യ ടി :20യിൽ തോൽവി നേരിട്ട ശ്രീലങ്കൻ ടീം അവസാന രണ്ട് ടി :20യും ജയിച്ചാണ് ചരിത്ര പരമ്പര നേട്ടം നേടിയത്.മൂന്ന് ടി :20യിലും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുവാൻ ശ്രീലങ്കൻ ടീമിലെ എല്ലാ ബൗളർമാർക്കും ബാറ്റ്‌സ്മാന്മാർക്കും സാധിച്ചിരുന്നു.

എന്നാൽ ചരിത്ര നേട്ടത്തിന് പിന്നാലെ ലങ്കൻ ടി :20 പരമ്പരയുടെ ഭാഗമായ എല്ലാ താരങ്ങൾക്കും വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിച്ച് ക്രിക്കറ്റ്‌ ലോകത്തെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌.ഇന്ത്യക്ക് എതിരായ ടി :20യിലെ പരമ്പര നേട്ടത്തിൽ പങ്കാളിയായ ടീമിന് 74 ലക്ഷം രൂപയാണ് പുരസ്‌കാരമായി ലങ്കൻ ബോർഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ടി :20 പരമ്പരയുടെ ഭാഗമായ എല്ലാ ക്രിക്കറ്റ്‌ താരങ്ങൾക്കും കോച്ചിംഗ് പാനലിനും ഈ സമ്മാനതുകയിൽ അവകാശമുണ്ട്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

അതേസമയം ടി :20 പരമ്പരയിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നർ ഹസരംഗ ഐസിസി ടി :20 ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാമത് എത്തിയിട്ടുണ്ട്. താരം വരാനിരിക്കുന്ന ഐപിഎല്ലിൽ അടക്കം കളിക്കാനുള്ള സാധ്യതകളുമുണ്ട്.വരാനിരിക്കുന്ന ടി :20 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലങ്കൻ ടീമിന് മികച്ച പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് ലങ്കൻ ബോർഡും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളും വിശ്വസിക്കുന്നത്. സ്റ്റാർ താരങ്ങളിൽ പലരും വിട്ടുനിന്നിട്ടും ഷാനകയുടെ നേതൃത്വത്തിൽ യുവ നിര ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും ഇന്ന്‌ ചേർന്ന ലങ്കൻ ബോർഡ്‌ മീറ്റിങ് വിലയിരുത്തി

Scroll to Top