കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി : സച്ചിന്റെ ചിത്രത്തില്‍ കരിയോയില്‍ ഒഴിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ശ്രീശാന്ത്


ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറുടെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച  യൂത്ത്  കോണ്‍ഗ്രസ് നടപടിയില്‍  രൂക്ഷമായ ഭാഷയിൽ പ്രതിഷേധമറിയിച്ച് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന്  ശ്രീശാന്ത്  സംഭവത്തെ കുറിച്ച് ട്വീറ്ററില്‍  അഭിപ്രായപ്പെട്ടു .

നേരത്തെ ഏതാനും ദിവസങ്ങൾ മുൻപാണ് കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ രാജ്യങ്ങളിലെ
സെലബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററില്‍  കൂടി
പ്രതികരണം നടത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ എതിരെ കനത്ത  പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത് . കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്. പ്രകടനവും മുദ്രാവാക്യവുമായി എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചത്.

‘ക്രിക്കറ്റ് ദൈവം സച്ചിന്റെ ചിത്രത്തില്‍ മഷിയൊഴിച്ച കോണ്‍ഗ്രസ് തെമ്മാടികളുടെ നടപടിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ് അവര്‍ വ്രണപ്പെടുത്തിയത്. ഈ  പ്രവർത്തിക്ക്   എതിരെ നില്‍ക്കുന്നവര്‍ക്കൊപ്പം ഞാന്‍ നിലകൊള്ളും’ ശ്രീശാന്ത് ട്വീറ്റില്‍ ഇപ്രകാരം കുറിച്ചു

നേരത്തെ പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ സഹോദരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു  ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ   വിവാദ ട്വീറ്റ്.

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടെന്നും അവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയെന്നുമാണ് സച്ചിന്‍ ട്വീറ്റില്‍ വ്യക്തമാക്കിയത്.ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ’ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചായിരുന്നു സച്ചിന്‍റെ ട്വീറ്റ്.താരത്തിന്റെ ട്വീറ്റിനെ അനുകൂലിച്ചും രൂക്ഷമായി വിമർശിച്ചും ധാരാളം പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരിന്നത് .