മധ്യനിരയെ വീഴ്ത്തി ശ്രീശാന്ത്. ലെജന്‍റസ് ലീഗ് ക്രിക്കറ്റില്‍ ഗുജറാത്തിന് പരാജയം

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഒന്‍പതാം മത്സരത്തില്‍ ഗുജറാത്ത് ജയന്‍റസിനെ ബില്‍വാര കിംഗ്സ് തോല്‍പ്പിച്ചു. 223 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ജയന്‍റസ് 165 റണ്‍സില്‍ എല്ലാവരും പുറത്തായി. 57 റണ്‍സിന്‍റെ വിജയമാണ് ബില്‍വാര കിംഗ്സ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബില്‍വാര കിംഗ്സിനു വേണ്ടി വില്യം പോര്‍ട്ടെര്‍ഫീല്‍ഡ് (54) വാന്‍ വൈക്ക് (50) ഇര്‍ഫാന്‍ പത്താന്‍ (34) ജെസല്‍ കാരിയ (43) എന്നിവരുടെ പ്രകടനമാണ് കൂറ്റന്‍ സ്കോറിലെത്തിച്ചത്.

FdryKM8XkBsZ03T

മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ പോലും ഗുജറാത്ത് ജയന്‍റസിനു ആധിപത്യം സ്ഥാപിക്കാനായില്ലാ. ക്രിസ് ഗെയ്ല്‍, സേവാഗ്, സിമ്മണ്‍സ് തുടങ്ങിയ വമ്പന്‍ പേരുകളെ നിശ്ബദമായി നിര്‍ത്താനായി ബില്‍വാര കിംഗ്സിനു കഴിഞ്ഞു. 3 വിക്കറ്റുമായി മലയാളി പേസര്‍ ശ്രീശാന്താണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്.

ലെന്‍ഡല്‍ സിമ്മണ്‍സ്, എല്‍ട്ടണ്‍ ചിഗുംബര, തിസാര പെരേര എന്നിവരുടെ വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. 4 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്തിന്‍റെ ബോളിംഗ് പ്രകടനം.